Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 16:01 IST
Share News :
ത്രില്ലും ട്വിസ്റ്റും നിറഞ്ഞതാണ് ബോളിവുഡ് സിനിമകൾ. അത്തരത്തിൽ ബോളിവുഡ് സിനിമകളിൽ സംഭവിക്കുന്നത് പോലെയുള്ള ട്വിസ്റ്റാണ് നടന്‍ സല്‍മാന്‍ ഖാനെതിരായ വധഭീഷണിയില്‍ സംഭവിച്ചിരിക്കുന്നത്. നവംബർ 7നാണ് മുംബൈ സിറ്റി പോലീസിന്‍റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ” 5 കോടി രൂപ നൽകിയില്ലെങ്കിൽ ‘മെയിൻ സിക്കന്ദർ ഹുൻ’ എന്ന ഗാനത്തിന്‍റെ ഗാനരചയിതാവിനെ ഇനി പാട്ടെഴുതാൻ പറ്റാത്ത അവസ്ഥയിലാക്കും, സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണം” എന്ന ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശം വന്ന മൊബൈൽ നമ്പർ ക്രൈംബ്രാഞ്ച് റായ്ച്ചൂരിൽ കണ്ടെത്തി. കർണാടകയില്‍ എത്തിയ മുംബൈ പൊലീസ് സംഘം നമ്പർ ഉടമയായ കര്‍ഷകന്‍ വെങ്കിടേഷ് നാരായണനെ ചോദ്യം ചെയ്തതപ്പോള്‍. സാധാരണ ഒരു ഫോണാണ് അതെന്നും. അതില്‍ വാട്ട്സ്ആപ്പ് പോയിട്ട് ഇന്‍റര്‍നെറ്റ് പോലും കിട്ടില്ലെന്നും വ്യക്തമായി. എന്നാല്‍ ഈ ഫോണ്‍ പരിശോധിച്ച പൊലീസ് അതില്‍ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒടിപി സന്ദേശമായി ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കി. നവംബർ 3 ന് ഒരു അപരിചിതൻ ഒരു മാർക്കറ്റിൽ വച്ച് തന്നെ സമീപിച്ചു, ഒരു കോള്‍ ചെയ്യാന്‍ ഫോൺ തരുമോ എന്ന് ചോദിച്ചതായി നാരായൺ പോലീസിനോട് പറഞ്ഞു.
സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സംഘം റായ്ച്ചൂരിനടുത്ത് മാനവി ഗ്രാമത്തിൽ വച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. ട്വിസ്റ്റ് അപ്പോളാണ് മനസിലായത് സൽമാൻ ഖാൻ ചിത്രത്തിലെ ഗാന രചയിതാവായ സൊഹൈൽ പാഷ (24)യാണ് പ്രതിയെന്ന്. പാട്ട് വൈറലാകാനും, തനിക്ക് പ്രശസ്തി കിട്ടാനുമാണ് പാഷ ഭീഷണി അയച്ചതെന്ന് പോലീസ് പറഞ്ഞു. പാഷയെ മുംബൈയിലേക്ക് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കി. പിന്നീട് കോടതി ഇയാളെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.