Fri Mar 14, 2025 4:27 AM 1ST
Location
Sign In
30 Dec 2024 11:42 IST
Share News :
ചാലക്കുടി : റോട്ടറി ക്ലബിൻ്റെ വൊക്കേഷണൽ അവാർഡ് നൈറ്റും ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി ഒന്നിന് ഏഴിനു റോട്ടറി ക്ലബ് ഹൗസിൽ നടത്തും. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും.
ചാലക്കുടി റോട്ടറി ക്ലബിൻ്റെ ഈ വർഷത്തെ വൊക്കേഷണൽ അവാർഡ് ഡോ. ഗ്രിൻസൺ ജോർജിന് സമ്മാനിക്കും. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഇദ്ദേഹം ചാലക്കുടി സ്വദേശിയും ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ച വ്യക്തിയുമാണ്.
റോട്ടറി ക്ലബ് പ്രസിഡൻ്റ് ലെനിൻ ചന്ദ്രൻ അധ്യക്ഷത വഹിക്കും. ക്ലബിന്റെ സ്മൈൽ ചാലക്കുടി പ്രോജക്ടിൻ്റെ ഭാഗമായി നിർധനരായ രോഗിക്ക് വീൽചെയർ നൽകൽ, വാഴച്ചാൽ ട്രൈബൽ സ്‌കൂളിൽ ടിവി സമ്മാനിക്കൽ, 24-ാം വാർഡിൽ നിർധന കുടുംബത്തിനു വീടിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വാസയോഗ്യമാക്കി നൽകൽ എന്നിവയും നടപ്പാക്കുന്നതായി പ്രസിഡൻ്റ് ലെനിൻ ചന്ദ്രൻ, സെക്രട്ടറി പ്രസീദ മേനോൻ, ട്രഷറർ പി.വി.ജോസ്, റോട്ടറി അസി. ഗവർണർ സാബു ചക്കാലയ്ക്കൽ, വൊക്കേഷണൽ ചെയർമാൻ എൻ.കുമാരൻ, അഡ്‌മിൻ ചെയർമാൻ രമേഷ്‌കുമാർ കുഴിക്കാട്ടിൽ, സ്മൈൽ ചാലക്കുടി ചെയർമാൻ അനീഷ് പറമ്പിക്കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.