Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണല്‍സിലേക്ക് മത്സരിക്കാന്‍ അര്‍ഹത നേടി മാള ഹോളി ഗ്രെയ്‌സ് അക്കാദമിയിലെ റോളര്‍ ഹോക്കി ടീം

28 Nov 2024 20:38 IST

WILSON MECHERY

Share News :


മാള: ഡിസംബര്‍ 5 മുതല്‍ 15 വരെ കോയമ്പത്തൂര്‍ ഗാന്ധി പാര്‍ക്കിലെ വി.ഒ.സി പാര്‍ക്ക് സ്‌കേറ്റിങ് റിങ്കില്‍ നടക്കുന്ന 62-ാമത് നാഷണല്‍ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ടീം അംഗങ്ങള്‍ക്ക് വിജയാശംസകള്‍ നേരുന്നതിനായി ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ ചടങ്ങ് സംഘടിപ്പിച്ചു.  

ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ മാള പോലീസ് സ്റ്റേഷനിലെ എസ്.ഐ രാജീവ് നമ്പീശന്‍ തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് 62-ാമത് നാഷണന്‍ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ബെന്നി ജോണ്‍ ഐനിക്കല്‍, സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ ജോസ് ജോസഫ് ആലുങ്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനി എം. എന്നിവര്‍ പ്രസംഗിച്ചു.

മാള ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ നിന്നും ദിസ ജോബി, രോഹിത് കൃഷ്ണ പി.ആര്‍, ശ്രേയ രാജീവ്, ദിയ ജോബി, ആദികിരണ്‍, സ്വാതി എം.എസ്, സാക്കിന സാറ. പി.എസ്, സാറ വി. സന്തോഷ് എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.



 

Follow us on :

More in Related News