Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 18:58 IST
Share News :
ചാവക്കാട്:എല്ലാ രോഗശമനത്തിനും മനക്കരുത്താർജിക്കലാണ് പ്രധാനമായും വേണ്ടതെന്ന് പ്രശസ്ത എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമായ സുരേന്ദ്രൻ മങ്ങാട് പറഞ്ഞു.കൺസോൾ നവവത്സര സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.കെ.മോൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാന്ത്വന സംഗമവും,ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു.പ്രശസ്ത ഗായകൻ യൂനസ് ബാവ മുഖ്യാതിഥിയായി.അദ്ദേഹത്തിന്റെ ഗാനങ്ങൾ സദസ്സിന് മാനസികാഹ്ലാദം പകർന്നു.ശരീഫ് കായൽകടവ്,എകെപിഎ മേഖല ട്രഷറർ ഷബീർ ശോഭ,കൺസോൾ മുൻ പ്രസിഡന്റ് വി.എം.സുകുമാരൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.വൈസ് പ്രസിഡന്റ് ഹക്കീം ഇമ്പാർക്ക് സ്വാഗതവും,സി.എം.ജനീഷ് നന്ദിയും പറഞ്ഞു.ചാവക്കാട് സിംഗേഴ്സ് അവതരിപ്പിച്ച ഗാനമേള കാരുണ്യസദസ്സിനെ ധന്യമാക്കി.ട്രസ്റ്റിമാരായ പി.വി.അബ്ദു,എം.കെ.നൗഷാദ് അലി,സ്റ്റാഫംഗങ്ങളായ സൈനബ,സൗജത്ത് നിയാസ്,റമീസ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.