Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 09:29 IST
Share News :
തിരു: അനന്തപുരിക്ക് പാടി പതിഞ്ഞ ഹിന്ദി ഗാനങ്ങളുടെ മധുരിമയുമായി പ്രേംനസീർ സുഹൃത് സമിതി പിന്നണി ഗായകരുടെ കൂട്ടായ്മയായ പ്രേംസിംഗേഴ്സ് രംഗോലി മെഹ്ഫിൽ നൈറ്റ് ഒരുക്കുന്നു. 25 ശനിയാഴ്ച വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ ഗായകൻ ജി. ശ്രീറാം ഗാനസന്‌ധ്യ ഉൽഘാടനം ചെയ്യും. സംഗീതജ്ഞൻ റോണി റാഫേൽ , സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ജയൻ സാഗര, പനച്ചമുട് ഷാജഹാൻ, അലോഷ്യസ് പെരേര, സമീർ കെ. തങ്ങൾ, ഡോ.ഗീതാ ഷാനവാസ്, എം.എച്ച്. സുലൈമാൻ, ഷാജത്ത് എന്നിവർ പങ്കെടുക്കും. വൈകുന്നേരം 4 മുതൽ ഗാനസന്ധ്യയും നൃത്താവിഷ്ക്കാരവും തുടങ്ങും.
Follow us on :
Tags:
More in Related News
Please select your location.