Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ന്യൂനമർദത്തിൻ്റെ ഭാഗമായുള്ള മഴ സലാലയുടെ നഗര പ്രദേശങ്ങളിൽ ആരംഭിച്ചു

02 May 2024 12:39 IST

- MOHAMED YASEEN

Share News :

സലാല: ന്യൂനമർദത്തിൻ്റെ ഭാഗമായുള്ള മഴ സലാലയുടെ നഗര പ്രദേശങ്ങളിൽ രാവിലെ മുതൽ ആരംഭിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പനുസരിച്ച് രാവില 10 മുതൽ രാത്രി 10 വരെ 30 മുതൽ 80 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കും. സാദ, ഔഖത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ തുടങ്ങിയിട്ടുണ്ട്. സമാന്യം ദേദപ്പെട്ട മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. 

താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും വാദികൾ മുറിച്ച് കടക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ക്രൈസിസ് മാനേജ്മെൻ്റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അൽ വുസ്ത ഒഴികെയുള്ള മുഴുവൻ ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് ഓൺലൈനായാണ് ക്ലാസ്സുകൾ നടക്കുക. വിവിധ പ്രവാസി സംഘടനകളുടെ പരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്. മലർവാടി ബാലോത്സവം മെയ് 10 ന് സാദ പാർക്കിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News