Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിച്ച ‘”രഘു 32 ഇഞ്ച്” എന്ന ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു

22 Jan 2025 09:57 IST

Shafeek cn

Share News :

എറണാകുളം:രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിച്ച ‘”രഘു 32 ഇഞ്ച്” എന്ന ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. സംവിധായകൻ രാജേഷ് വടകോട് തന്റെ യൂട്യൂബ് ചാനലിലാണ് ഈ പുതിയ സിനിമ റിലീസ് ചെയ്തത കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ, സുകുമാരൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.


സംവിധായകൻ രാജേഷ് വടകോട് തന്റെ പേരിലുള്ള യൂട്യൂബ് ചാനലിലാണ് ഈ പുതിയ സിനിമ റിലീസ് ചെയ്തത്. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ കോമഡിയി ലൂടെയാണ് അവതരിപ്പിക്കുന്നത്. മനോജ് വലംചുഴി, രഞ്ജിത ഗൗതം, തുളസീദാസ്, അജേഷ് റാന്നി, മാനസപ്രഭു, നിതിൻ നോബിൾ, സായ് ഗിരീഷ്, സുനിൽകുമാർ, അരുണ കെ.എസ്, ആനന്ദ്, ഹരികൃഷ്ണ, പ്രവീൺ, ജയചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.


മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ പ്രശസ്തരായവരാണ് മനോജ് വലംചുഴിയും അജേഷ് റാന്നിയും. മനോജ് വലംചുഴി ആണ് നായക കഥാപാത്രമായ രഘുവാകുന്നത്. ചലച്ചിത്ര സംവിധായകൻ തുളസീദാസ് അതിഥി താരമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.


കാലടി ഓമന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമ്മക്കനൽ എന്ന ചിത്രത്തിനു ശേഷം രാജേഷ് വടകോട് സംവിധാനം ചെയ്ത ചിത്രമാണിത്.


ഛായാഗ്രഹണം :അജയ് കൃഷ്ണ. ഗാനരചന : പ്രദീഷ് അരുവിക്കര. സംഗീത സംവിധാനം : അഭിവേദ ഗായകർ : അഫ്സൽ, അൻവർ സാദത്ത്, എം. എസ്. മോഹിത്, രോഹിത് തോമസ്, ജോൺ ബനഡിക്റ്റ് അസോസിയേറ്റ് ഡയറക്ടർ : അഭിലാഷ്. എഡിറ്റിംഗ്: എം. സന്ദീപ്. മേക്കപ്പ് : സന്ധ്യ രാജേഷ്. കലാസംവിധാനം: ഷിബു ഉണ്ണി റസൽപുരം. അസിസ്റ്റന്റ് ഡയറക്ടർ: അഭിജിത്, കളറിംഗ് : ജോഷി. സ്റ്റിൽസ് : അജയ് കൃഷ്ണൻ വേറ്റിനാട്, ആനന്ദ്.


തിരുവനന്തപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലായാണ് രഘു 32 ഇഞ്ച് ചിത്രീകരിച്ചത്.

Follow us on :

More in Related News