Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പബ്ലിക് ഹെൽത്ത്‌ കെയർ സെക്ടർ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഖ്യു.ആർ.ഐ.സി.സി ജേതാക്കൾ.

17 Oct 2024 04:08 IST

- ISMAYIL THENINGAL

Share News :

ദോഹ : ഹമദ് മെഡിക്കൽ കോർപറേഷൻ വെൽബെയിങ് ഡിപ്പാർട്മെന്റ് ഒരു മാസത്തോളമായി നടത്തിവരുന്ന പബ്ലിക് ഹെൽത്ത്‌ കെയർ സെക്ടർ ക്രിക്കറ്റ്‌ ടൂർണമെന്റിൽ, ഖ്യു.ആർ.ഐ.സി.സി ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്‌പൈക്കർസ് സി സി യെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയാണ് ഖ്യു.ആർ.ഐ.സി.സി ചാമ്പ്യന്മാരായത്‌.


ഖത്തർ ഫൌണ്ടേഷൻ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരം അക്ഷരാർത്തത്തിൽ തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമായി. ആദ്യം ബാറ്റ് ചെയ്‌ത ഖു ആർ ഐ 10 ഓവറിൽ 89 റൺസ് നേടുകയായിരുന്നു. ചെറിയ സ്കോർ എളുപ്പം മറികടക്കാമെന്ന് കരുതിയ സ്പൈക്കർസിനെതിരെ ഖു ആർ ഐ ബൗളർമാർ മികച്ച പ്രകടനം കാഴ്‌ചവെച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു. തുടർന്നുള്ള സൂപ്പർ ഓവറിൽ സ്പൈക്കർസ്നെ 8 റൺസിന് തളക്കുകയും ഖു ആർ ഐ അവസാന ബോളിൽ വിജയിക്കുകയും ചെയ്തു.


ഖത്തറിലെ ആരോഗ്യ രംഗത്തെ സ്ഥാപനങ്ങളായ ഹമദ്‌ ഹോപിറ്റൽസ്‌, മിനിസ്റ്റ്രി ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌, പ്രൈമറി ഹെൽത്ത്‌ സെന്റർ എന്നിവയിൽ നിന്നായി 15 റ്റീമുകൾ 3 ഗ്രൂപ്പുകളിലായി മൽസരത്തിൽ പങ്കെടുത്തു. മൽസരങ്ങൾ ഖത്തർ ക്രിക്കറ്റ്‌ അസോസിയെഷന്റെ നേതൃത്വത്തിൽ ലുസെയിൽ, ഖത്തർ ഫൌണ്ടേഷൻ എന്നി ഗ്രൗണ്ടുകളിലാണ് നടന്നത്‌ ‌. 

3 ഗ്രൂപ്പുകളിലായി 15 റ്റീമുകൾ ഈ വർഷത്തെ ടൂർണ്ണമെന്റിൽ മാറ്റുരച്ചു ഖത്തർ ക്രിക്കറ്റ്‌ അസോസിയേഷൻ അമ്പയർമാരാണ് മൽസരങൾ നിയന്ത്രിച്ചത് .ടൂർണ്ണമെന്റിന്റെ താരവും, മികച്ച ബാറ്റ്സ്‌മാനുമായി ഖ്യു.ആർ.ഐ.സി.സി യുടെ ഷാനിൽ പുളിക്കൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രാജേഷ് പിള്ള മികച്ച ബോളർക്കുള്ള പുരസ്കാരം നേടി.


Follow us on :

More in Related News