Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 16:09 IST
Share News :
കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജിയിൽ പി.ടി.ഉഷയ്ക്ക് നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സർക്കാരുകൾക്കും നോട്ടീസ് നൽകി. ഹരിയാന സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്. കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. കഴിഞ്ഞതവണ ഗോവയിൽ 19 സ്വർണമടക്കം 22 മെഡലാണ് കളരിപ്പയറ്റ് സംഘം നേടിയത്. ഇത്തവണ കളരിപ്പയറ്റ് മത്സരയിനമാക്കാൻ കഴിയില്ലെന്ന് ഒളിമ്പിക് അസോസിയേഷൻ നിലപാടെടുത്തിരുന്നു.
വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്ന നിബന്ധന പറയുന്നുണ്ടെന്നാണ് ഐഒഎ വിശദീകരിക്കുന്നത്. ഈ മാനദണ്ഡങ്ങൾ കളരിപ്പയറ്റ് പാലിക്കാത്തിനാൽ ഗെയിംസിൽ മത്സരയിനമാക്കാനാകില്ല എന്നാണ് വാദം. കളരിപ്പയറ്റിനെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം മുൻനിർത്തി പ്രദർശനയിനമാക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.