Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 17:46 IST
Share News :
ഒറ്റപ്പാലം: രഹസ്യമായി നിരോധിത പുകയില ഉല്പന്നം വിൽപന നടത്തി വന്ന സ്‌റ്റേഷനറി കടയുടമയെ അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽ നിന്നും നാൽപത്തി നാല് പാക്കറ്റ് ഹാൻസ് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കോട്പ നിയമപ്രകാരമായിരുന്നു പരിശോധന . പഞ്ചായത്ത്
ആരോഗ്യ വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് പോലീസ് പരിശോധന നടത്തിയത് . പരിശോധനയിൽ നിയമ ലംഘനത്തിന് ആറോളം സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. എസ് ഐ മാരായ ജയചന്ദ്രൻ കെ എ, സി പി ഷീല, ഹെൽത്ത് സൂപ്പർവൈസർ
സി എം രാധാകൃഷ്ണൻ, ഇൻസ്പെക്ടർമാരായ കെ സുധി , കെ ഡി ദീപക് , ജോസഫ് ബിനു ,സി എസ് രതീഷ് കുമാർ ,
വിധു ലക്ഷ്മി എന്നിവർ പരിശോധനക്ക്
നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.