Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 12:13 IST
Share News :
കൊൽക്കത്ത: പരിക്കിനെ തുടർന്ന് ഇടവേള എടുത്ത ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ട്വന്റി20 പരമ്പരയിലെ ആദ്യ ദിനത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെയാണ് മത്സരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ ചാമ്പ്യൻസ് ട്രോഫി കിരീട സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനൊരുങ്ങിയാണ് ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20ക്കു ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരു ടീമും മാറ്റുരക്കും.
സ്വന്തം മണ്ണിൽ കിവികളോടും പിറകെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസീസിനോടും ടെസ്റ്റ് പരമ്പരകളിലേറ്റ വൻ വീഴ്ചകൾക്കു ശേഷം തിരിച്ചുവരവിനുള്ള ആദ്യ അവസരംകൂടിയാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ഇന്നത്തെ മത്സരം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് തന്നെയാണ് ഏറ്റവും പ്രധാനം. 2023ലെ ഏകദിന ലോകകപ്പിൽ 24 വിക്കറ്റുമായി ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ഷമി സെമിയിൽ ന്യൂസിലൻഡിനെതിരെ ഏഴു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഫൈനലിൽ ഓസ്ട്രേലിയയോട് ടീം തോൽവി വഴങ്ങിയതിനു പിന്നാലെ പരിക്കുമായി ഷമി ഇടവേള എടുത്തിരുന്നു. എന്നാൽ ഇടക്ക് തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും കാൽമുട്ടിൽ നീരുവീക്കം വീണ്ടും വില്ലനായി. ഇത്തവണ ഇംഗ്ലണ്ടിനെതിരെ ഫിറ്റ്നസ് നിലനിർത്താനായാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഷമിക്ക് മാത്രമല്ല ടീമിനും പ്രതീക്ഷയാകും. സമീപകാലത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും (11 വിക്കറ്റ്) വിജയ് ഹസാരെ ട്രോഫിയിലും (അഞ്ചു വിക്കറ്റ്) താരം മികച്ച ഫോം പുറത്തെടുത്തിരുന്നു. അതേസമയം, ട്വന്റി20യിൽ 2014ൽ അരങ്ങേറിയെങ്കിലും പലപ്പോഴും പുറത്തിരുന്നതാണ് ചരിത്രം. ഏറ്റവുമൊടുവിൽ 2022ലെ ട്വന്റി20 ലോകകപ്പ് സെമിയിലാണ് ദേശീയ ജഴ്സി അണിയുന്നത്.
അക്സർ ഉപനായകൻ
ഓൾറൗണ്ടർ അക്സർ പട്ടേൽ ദേശീയ ടീമിന്റെ ഉപനായക പദവിയിൽ ആദ്യമായെത്തുന്നുവെന്നതാണ് പരമ്പരയിലെ പ്രധാന സവിശേഷത. ട്വന്റി20 ലോകകപ്പിലും കഴിഞ്ഞ വർഷം കരീബിയൻ മണ്ണിലും താരത്തിന്റെ മികവാണ് പുതിയ ദൗത്യത്തിലേക്ക് വഴിതുറന്നത്. ഒപ്പം, മലയാളി താരം സഞ്ജുവിന്റെ ഇന്നിങ്സുകൾ കൂടി ശ്രദ്ധിക്കപ്പെടുന്നതാകും ഓരോ മത്സരവും. ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽനിന്ന് പുറത്തായ താരം രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരായ ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് താരം തുടർച്ചയായ കളികളിൽ സെഞ്ച്വറി നേടിയത്. ഓസ്ട്രേലിയയിൽ ടീമിന്റെ നട്ടെല്ലായി മാറിയ നിതീഷ് റെഡ്ഡിയും ടീമിലുണ്ട്.
Follow us on :
Tags:
More in Related News
Please select your location.