Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 19:32 IST
Share News :
കടുത്തുരുത്തി: വരള്‍ച്ചാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രാദേശിക തലത്തിലുള്ള താപ പ്രതിരോധ കര്‍മപദ്ധതി (ഹീറ്റ് ആക്ഷന്‍ പ്ലാന്‍) തയ്യാറാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. വരള്‍ച്ച നേരിടുന്നതില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ പങ്ക് പ്രധാനമാണെന്നും 30 വര്‍ഷമെങ്കിലും മുന്‍കൂട്ടി കണ്ടുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫ്, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, ജില്ലാ ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് റാണി പി. ജോയി എന്നിവര്‍ പ്രസംഗിച്ചു. ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി സണ്ണി, എല്‍.എസ്.ജി.ഡി.എം പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍. ശ്രീനിധി എന്നിവര്‍ സെഷനുകള്‍ നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.