Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 17:36 IST
Share News :
തിരു: പ്രേംനസീർ സുഹൃത് സമിതിയും കൊട്ടാരക്കര അരീക്കൽ ആയൂർവേദാശുപത്രിയും ഒരുക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ ജൂറി ചെയർമാനും ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററുമായ ഹേമലത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.മാധ്യമ രത്ന പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ. ശക്തിധരനും , ദൃശ്യ മാധ്യമ വനിത കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ബിഗ് ടി.വി.ചീഫ് എഡിറ്റർ സുജയ പാർവ്വതിക്കും, മാധ്യമ സമഗ്രസംഭാവനക്കുള പുരസ്ക്കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർവി.എസ്.രാജേഷിനും , സാഹിത്യ പ്രതിഭ പുരസ്ക്കാരം സ്വപ്ന കെ.സുധാകരനും , ചലച്ചിത്ര പ്രതിഭ പുരസ്ക്കാരം നടൻ കെ.ആർ. ഉണ്ണിക്കും സമർപ്പിക്കും. മറ്റ് പുരസ്ക്കാരങ്ങൾ താഴെപറയുന്നു: അച്ചടി മാധ്യമം - ബിസിനസ് എഡിറ്റർ: പി.കിഷോർ (മനോരമ) , സ്പെഷ്യൽ സ്റ്റോറി റിപ്പോർട്ടിംഗ്: എ.പി. ജിനൻ (കേരള കൗമുദി), സാമൂഹ്യ പ്രതിബദ്ധതാ റിപ്പോർട്ടിംഗ്: ശിവാ കൈലാസ് (കലാകൗമുദി), ന്യൂസ് ഫോട്ടോഗ്രാഫർ: കെ.ബി. ജയചന്ദ്രൻ (മെട്രോ വാർത്ത), നിയമസഭാ അവലോകന റിപ്പോർട്ടിംഗ്: കെ. അനസ് ( ചന്ദ്രിക), അന്വേഷണാത്മക റിപ്പോർട്ടിംഗ്: എൻ.എസ്. മോഹൻദാസ് (മാധ്യമം ),സാംസ്ക്കാരിക റിപ്പോർട്ടിംഗ്: എസ്. മഞ്ജുള ദേവി (ദീപിക), ഓൺലൈൻ എന്റർടെ മെന്റ്: വി.വി. അനൂപ് (ജൻമ ഭൂമി), ഓൺലൈൻ റിപ്പോർട്ടിംഗ്: അജിത് കുമാർ (ജയകേസരി ), ഓൺലൈൻ ചാനൽ ക്രൈം റിപ്പോർട്ടിംഗ്: സജ്ജാദ് സഹീർ ( പി.എം.ആർ.എ. ന്യൂസ്), ഓൺലൈൻ പ്രാദേശിക റിപ്പോർട്ടിംഗ്: ഖാലിദ് പൊവ്വൽ ( ജയനാദം), പ്രാദേശിക റിപ്പോർട്ടിംഗ്: ദീപ സജീവ് (കേരള ന്യൂസ് മീഡിയ ), യുട്യൂബ് അവതാരകൻ: ജോർജ് പുളിക്കൻ ( എൻ ക്രിസ്റ്റോ ).
Follow us on :
More in Related News
Please select your location.