Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 14:39 IST
Share News :
മേപ്പയൂർ: പുറക്കാമല ക്വാറിവിരുദ്ധസമരത്തിൽ കടുത്ത നിയമനടപടികളുമായി പോലീസ്. ഇക്കഴിഞ്ഞ ദിവസം നടന്ന ബഹുജന മാർച്ചിൽ പോലീസ് നിർദ്ദേശം പാലിക്കാതെ ക്വാറിയിലേക്ക് ഇരച്ചുകയറുകയും പോലീസിന്റെ . കൃത്യനിർവഹണത്തിന് തടസ്സം നിന്നു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 200ഓളം പേർക്കെതിരെയാണ് മേപ്പയൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
സമര നേതാക്കളായ രാഷ്ട്രീയ ജനതാദൾ നേതാവ് കെ.ലോഹ്യ, ഗ്രാമപഞ്ചായത്തംഗം സറീന ഒളോറ, സമരസമിതി കൺവീനർ എം.എം. പ്രജീഷ്, ആർ. എം.പി നേതാവ് എം.കെ.മുരളീധരൻ, എസ്.സി. മോർച്ച ജില്ലാ അധ്യക്ഷൻ മധുപുഴയരികത്ത്,കോൺഗ്രസ് മണ്ഥലം കമ്മിറ്റിയംഗം എടയിലാട്ട് ഉണ്ണികൃഷ്ണൻ,എസ്.ഡി.പി.ഐ നേതാവ് ഇസ്മയിൽ കമ്മന,സി.പി.ഐ(എം.എൽ) നേതാവ് വി. എ.ബാലകൃഷ്ണൻ, റിൻ ജുരാജ് എടവന,നൗഷാദ്, സൗദത്ത്,മനു തുടങ്ങി ഇരുനൂറോളം പേർക്കെതിരെയാണ് കേസെടുത്തത്.
സമരസമിതി പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിലും സമര പന്തൽ തകർത്തതും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പരാതി നൽകിയെങ്കിലും അതിൻ മേലൊന്നും നടപടിയെടുക്കാതെ നാട്ടുകാർക്കെതിരെ ഏക പക്ഷീയമായി കേസെടുക്കുന്ന പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ജനകീയ ഐക്യം ശക്തിപ്പെടുത്തി സമരം മുന്നോട്ടു കൊണ്ടുപോകുമെന്നും പുറക്കാമല തുരക്കാൻ അനുവദിക്കില്ലെന്നും സമരനേതാക്കൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.