Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2026 08:27 IST
Share News :
കോഴിക്കോട്: പുക്കോയ തങ്ങൾ ഹാസ്‌പിസ് (പി.ടി.എച്ച്) സംസ്ഥാന വളണ്ടിയർ സംഗമം ഇന്ന് (ജനുവരി 31 ) കോഴിക്കോട് സരോവരം ട്രേഡ് സെൻ്ററിൽ. രാവിലെ 10 മണി മുതൽ വൈകു ന്നേരം 4 മണി വരെ നടക്കുന്ന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. പാലിയേറ്റീവ് കെയർ മേഖലയിലെ അന്താരാഷ്ട്ര വ്യക്തിത്വം ജില്ലി ബേൺ മുഖ്യാതിഥി യായി പങ്കെടുക്കും. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും പാനൽ ഡിസ്‌കഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും.
വാർത്ത സമ്മേളനത്തിൽ എം എ റസാഖ് മാസ്റ്റർ, വി എം ഉമ്മർ മാസ്റ്റർ, ഡോ. എം എ അമീറലി, പിടിഎം ഷറഫുന്നിസ , എം കെ നൗഷാദ്, ആഷിക് ചെലവൂർ എന്നിവർ പങ്കെടുത്തു
Follow us on :
More in Related News
Please select your location.