Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കും മുമ്പേ രാഷ്ട്രീയ പകപോക്കൽ ആരംഭിച്ചു ; സർക്കാർ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലംമാറ്റുന്നു പ്രതിഷേധവുമായി ജോയിന്റ് കൗണ്‍സില്‍

06 May 2026 20:38 IST

Jithu Vijay

Share News :

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോള്‍ തന്നെ സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സർക്കാർ ജീവനക്കാരെ സ്ഥലംമാറ്റിയാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂരും ജനറല്‍ സെക്രട്ടറി എസ്.സജീവും അറിയിച്ചു.


പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാക്കള്‍ എഴുതി നല്‍കുന്നതിനനുസരിച്ച്‌ ജീവനക്കാരെ സ്ഥലംമാറ്റുകയാണ്. ഇത് മുൻകാലങ്ങളില്‍ പതിവില്ലാത്തതാണ്.


പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഇന്നിറങ്ങിയ ഉത്തരവില്‍ എൻ ജി ഒ അസോസിയേഷൻ നേതാവിന്റെ ശുപാർശ പ്രകാരമാണ് സ്ഥലംമാറ്റുന്നതെന്ന പരാമർശമുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണ്. കേരളത്തിലെ എല്ലാ കളക്ടറേറ്റുകളിലും അസോസിയേഷൻ നേതാക്കള്‍ എഴുതി നല്‍കുന്നതുപോലെ ഉത്തരവുകളിറക്കുകയാണ്. വ്യാപകമായ പണപ്പിരിവും ഇതിന്റെ പേരില്‍ നടക്കുന്നുണ്ട്. നിലവില്‍ സ്ഥലംമാറ്റങ്ങള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്.


മാനദണ്ഡ വിരുദ്ധമായി സ്ഥലംമാറ്റി ജീവനക്കാരെ പീഢിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരുമെന്നും ഒരു സർക്കാർ അധികാരമേല്‍ക്കുന്നതിനു മുമ്പേ ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടരുതെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Follow us on :

More in Related News