Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 15:51 IST
Share News :
എറണാകുളം : പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പോലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലയ്ക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രായമായവരെ പോലീസ് ചവിട്ടിക്കൂട്ടിയതായും ബലമായി സമരക്കാരെ മാറ്റാൻ ശ്രമിച്ചതായും പ്രദേശവാസികൾ പറഞ്ഞു.
പാരിയത്ത് കാവ് പട്ടികജാതി ഉന്നതി കുടിയൊഴിപ്പിക്കൽ നടപടിയ്ക്കായി പ്രദേശത്ത് വൻ പോലീസ് സന്നാഹം രാവിലെ തന്നെ സജ്ജമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിൻ്റെ നേതൃത്വത്തിലാണ് നടപടി. എസ്പിയും തഹസിൽദാർ ഉൾപ്പെടെ സ്ഥലത്തെത്തി.
മുമ്പ് പലതവണ കുടിയൊഴുപ്പിക്കാൻ ശ്രമിച്ചിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാൻ ഉറച്ചാണ് നടപടി. ഭൂമിയിൽ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു. കേസിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് എതിരായി വിധി വന്നതിന് പിന്നാലെയാണ് നടപടി. പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത് എന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം.
വാഴക്കുളം പാരിയത്ത്കാവ് നഗറിലെ 8 പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു കോടതി ഉത്തരവ്. ഒഴിപ്പിക്കലിന്‍റെ ഭാഗമായി സ്ഥലം ഇത് പതിനൊന്നാം തവണയാണ് പ്രദേശവാസികള്‍ ഒഴിപ്പിക്കലിനെ പ്രതിരോധിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഒഴിപ്പിക്കല്‍ നടപടി അംഗീകരിക്കില്ലെന്ന് പ്രദേശവാസികള്‍ നിലപാടെടുക്കുകയായിരുന്നു.
അതേസമയം പാരിയത്ത്കാവ് ഉന്നതി കുടിയൊഴിപ്പിക്കൽ നിർത്തിവയ്ക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതോടെ പോലീസ് സ്ഥലത്ത് നിന്ന് പിന്മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധിക്കുന്ന സംഭവം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടുകയായിരുന്നു.
അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്ന് കൊച്ചി പോലീസിനോട് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നിന്ന് പൊലീസ് പിരിഞ്ഞുപോയി. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്.
Follow us on :
Tags:
More in Related News
Please select your location.