Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 20:04 IST
Share News :
കൊണ്ടോട്ടി : കുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌നാനം നടത്തുമ്പോൾ തൊട്ടടുത്ത് ചങ്ങലയിൽ ബന്ധിച്ച് ഇന്ത്യൻ പൗരന്മാരെ വിമാനമിറക്കുന്ന ദുരന്തപൂർവ കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിൽ കണ്ടിട്ടും ഇതിനെതിരെ പ്രതികരിക്കാൻ നമ്മുടെ പ്രധാനമന്ത്രി തയ്യാറായില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യത്തെ പൗരന്റെ ആത്മാഭിമാനത്തിന് ഒട്ടും വില കൽപ്പിക്കാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ചിറയിൽ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ എതിർത്തു തോൽപ്പിക്കണം. മദ്യ വർജ്ജനത്തിനൊപ്പം എന്നും നില കൊള്ളുന്ന ഇടതുപക്ഷം മതഭ്രാന്തിനെതിരെ ശക്തമായി നിലപാടെടുത്ത പ്രസ്ഥാനമാണ് എന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു . പാലക്കാട് ബ്രൂവറി വിഷയത്തിൽ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പ് ഉണ്ടാക്കാനുള്ള കെൽപ്പ് സിപിഐക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന പാർട്ടി അംഗം ഉണ്ണി മോയിൻ പതാക ഉയർത്തി. കെ പി സൽമാൻ, ശുഭ ദിവാകരൻ, പുളിക്കൽ അമീർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സിപിഐ ജില്ലാ അസി. സെക്രട്ടറി ഇരുമ്പൻ സെയ്തലവി, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മൈമൂന, മണ്ഡലം സെക്രട്ടറി ഇ. കുട്ടൻ, കെ പി അസീസ് ബാവ, ടി പി പൃഥ്വിരാജ്, ഇ വി അനീഷ് എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി ആയി പി. ശുഹൈബിനെ തിരഞ്ഞെടുത്തു. ദിൽഷാദ് ചാമുണ്ടി നന്ദി പറഞ്ഞു.
ഫോട്ടോ : ചിറയിൽ ചുങ്കം സിപിഐ ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.