Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2026 11:12 IST
Share News :
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി കോട്ടയത്ത് എല്‍ഡിഎഫ് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ. യുഡിഎഫ്, സ്ഥാനാർഥി പട്ടിക തയ്യാറാകുമുമ്പേ തന്നെ അനിൽകുമാർ മണ്ഡലത്തിൽ സ്ഥാനമുറപ്പിച്ച് മുന്നേറിയിരുന്നു. സിപിഎം സംസ്ഥാന കമ്മറ്റിയംഗവും സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയുമായ അനില്‍കുമാർ തിരുവഞ്ചൂരിനെ മലർത്തിയടിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയും പ്രവർത്തകരും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മണ്ഡലത്തിൽ പ്രചരണ രംഗത്ത് വലിയ മുന്നേറ്റം നടത്തുവാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. ആ മുന്നേറ്റം അന്തിമവിധിയിൽ പ്രതിഫലിക്കുമെന്ന പ്രതീഷയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ. അനിൽകുമാർ.
കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കോട്ടയം നിയമസഭാ മണ്ഡലം. കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ചത്. 2021ല്‍ 18000 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ കോട്ടയത്ത് വിജയിച്ചത്. 2016ല്‍ 33000 വോട്ടുകള്‍ക്ക് റെജി സക്കറിയയെയും പരാജയപ്പെടുത്തി. സിറ്റിങ്ങ് എംഎല്‍എയായിരുന്ന വി. എന്‍ വാസവനെ 711 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് 2011ല്‍ തിരുവഞ്ചൂര്‍ ആദ്യമായി കോട്ടയത്ത് വിജയിച്ചത്. ഇക്കുറി അനിൽകുമാറിലൂടെ കോട്ടയം മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീഷയിലാണ് ഇടത് മുന്നണി.
ഇക്കുറി മണ്ഡലത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. വികസന മുരടിപ്പ് അനുകൂലമാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ അനിൽകുമാറിൻ്റെ പ്രതീക്ഷ.
1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തെ കൂടുതൽ കാലം പ്രതിനിധീകരിച്ചത് ഇടതുപക്ഷ എംഎൽഎമാരാണ്. സിപിഎമ്മിന്റെ ടി കെ രാമകൃഷ്‌ണനാണ് ആദ്യമായി ഹാട്രിക് വിജയം നേടിയത്. മുമ്പ് കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 2011ലെ പുനസംഘടനയിൽ ഈ പഞ്ചായത്തുകൾ ഏറ്റുമാനൂർ മണ്ഡലത്തിലായി.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കോട്ടയം മണ്ഡലത്തിൽ 15831 വോട്ടർമാരുടെ കുറവാണുള്ളത്. ജില്ലയിൽ ഏറ്റവുമധികം വോട്ടർമാർ ഒഴിവാക്കപെട്ടതും കോട്ടയം മണ്ഡലത്തിൽ. വോട്ടർമാർ കുറഞ്ഞതും, മണ്ഡലത്തിലെ വികസന മുരടിപ്പും, പ്രചരണ രംഗത്തെ മുന്നേറ്റവും ഇടത് മുന്നണിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മണ്ഡലത്തിൽ പ്രധാന മത്സരം. ബിഡിജെഎസിലെ പി. അനിൽകുമാറാണ് എൻഡിഎ സ്ഥാനാർഥി.
Follow us on :
More in Related News
Please select your location.