Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഉടൻ തീരുമാനമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

05 May 2026 18:35 IST

Jithu Vijay

Share News :

മലപ്പുറം : മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാവുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിനായി കോണ്‍ഗ്രസ് മുൻകൈ എടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ച‍ 27 സീറ്റുകളില്‍ 22 എണ്ണത്തിലും മുസ്ലീം ലീഗ് വിജയിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ ഒറ്റകക്ഷിയായും ലീഗ് ഈ തെരഞ്ഞെടുപ്പോടെ ഉയർന്നുവന്നു. 84.62 എന്ന രീതിയിലാണ് മുസ്ലീം ലീഗ് കൈവരിച്ച സ്ട്രൈക്ക് റേറ്റ്.


മലപ്പുറം ജില്ലയില്‍ ആധിപത്യം പുലർത്തുന്ന പാർട്ടി താനൂർ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇത്തവണ വിജയം കൈവരിച്ചു. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി 85327 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് ഫാത്തിമ തെഹിലിയ കൂടി വിജയിച്ചത്തോടെ മുസ്ലീം ലീഗിന് ഒരു വനിതാ എം എൽ എ കൂടി ചരിത്രത്തിൽ ആദ്യമായി ലഭിച്ചിരിക്കയാണ്.

Follow us on :

More in Related News