Tue Dec 12, 2023 10:56 PM 1ST

Location  

Sign In

54 കാരിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

23 May 2025 19:47 IST

NewsDelivery

Share News :

കോഴിക്കോട് : യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി കടലുണ്ടി മണ്ണൂർ സ്വദേശി തിരുമലമ്മൽ വീട്ടിൽ ദിനേശ് ബാബു (53 വയസ്സ്)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.

KOZHIKODE DISTRICT FILIM MAKERS & WORKERS WELFARE CO OPERATIVE SOCIETY യുടെ നടത്തിപ്പുകാരനാണെന്ന് നെല്ലിക്കോട് സ്വദേശിനിയായ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ് 5 ലക്ഷം രൂപ വാങ്ങി വ്യാജ ബോണ്ടും റെസിപ്റ്റും നൽകിയ ശേഷം പണം തിരകെ നൽകാതെ വിശ്വാസ വഞ്ചന ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .

Follow us on :

More in Related News