Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 19:23 IST
Share News :
മലപ്പുറം : മേലാറ്റൂരില്‍ 35 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ മേലാറ്റൂർ റെയില്‍വേ ഗേറ്റിനു സമീപത്തുനിന്ന് 35 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.
കോഴിക്കോട് കൊടുവള്ളി സ്വദേശി
ചെമ്പറ്റുമൽ റഷീദ് ആണ് പണവുമായി പിടിയിലായത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മോട്ടോർ സൈക്കിളിന്റെ പെട്രോള്‍ ടാങ്കിനുള്ളില്‍ നിർമ്മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത പണം പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതി മുമ്പാകെ ഹാജരാക്കി.
Follow us on :
Tags:
More in Related News
Please select your location.