Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2025 18:05 IST
Share News :
കോഴിക്കോട്: വിനാശങ്ങൾ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാമൂഹ്യതിൻമകൾക്കും അരാജകത്വ പ്രവണതകൾക്കുമെതിരെ സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവരുടെ ശക്തമായ തൂലിക ശബ്ദമുയരേണ്ടത് അനിവാര്യമാണെന്ന് ഐ.എസ്.എം വിചിന്തനം മീറ്റ് അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയുടെ പരന്നൊഴുക്കു കാലത്ത് മൂല്ല്യ ബോധം നൽകുന്ന എഴുത്തും വായനയുംപരിപോഷിപ്പിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളുണ്ടാകണമെന്നും മീറ്റ് വ്യക്തമാക്കി.
ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. വിചിന്തനം കൺവീനർ റഹ് മത്തുല്ല സ്വലാഹി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി , വിചിന്തനം സമിതിയംഗങ്ങളായ ശബീർ കൊടിയത്തൂർ,ബരീർ അസ് ലം, സിറാജ് ചേലേമ്പ്ര, എഡിറ്റർ റഷീദ് ഒളവണ്ണ, അബ്ദുൽ ഖാദിർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.