Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെൻ്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ “ഔഷധ ഉദ്യോഗ മേള 2024”

13 Nov 2024 19:02 IST

WILSON MECHERY

Share News :

 ചാലക്കുടി: 2024 നവംബർ 13 ന് ചാലക്കുടി സെൻ്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, ഇന്ത്യൻ ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷൻ (ഐ.പി.ജി.എ),കേരള സംസ്ഥാന ശാഖ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഔഷധ ഉദ്യോഗ മേള 2024 നു സെൻ്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് വേദിയായി. ഫാർമസിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയവർ , ബി ഫാം, എം ഫാം അവസാന വർഷ വിദ്യാർത്ഥികൾ, ഫാം ഡി ഇൻ്റേൺസ് എന്നിവർക്ക് കേരളത്തിലും തമിഴ് നാട്ടിലും ഔഷധ നിർമാണ രംഗത്തെ പ്രമുഖ കമ്പനികൾ , മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽസ്, പ്രമുഖ ചെയിൻ ഫർമസികൾ എന്നീ മേഖലകളിൽ ഉദ്യോഗത്തിനായുള്ള തിരഞ്ഞെടുപ്പാണ് ഔഷധ ഉദ്യോഗ മേളയിൽ സംഘടിപ്പിച്ചത്. വിദേശത്തുള്ള ഫാർമസി ഉപരിപഠനത്തിൻ്റെ സാധ്യതകളുമായി ബന്ധപ്പെട്ട ക്ലാസുകൾ വിദഗ്ദർ നയിച്ചു. ഉദ്യോഗ മേളയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം തികച്ചും സൗചന്യമായിരുന്നു. കേരള സംസ്ഥാനതിന് അകത്തും പുറത്തും നിന്നുള്ള ഫാർമസി കോളേജിൽ പഠനം പൂർത്തിയാക്കിയ നാന്നൂറിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മേളയിൽ പങ്കുചേർന്നു. ഡോ. രാജശ്രീ ആർ എസ് (ഡീൻ, ഫാക്കൽട്ടി ഫാർമസ്യൂട്ടിക്കൽ സയൻസസ്, കേരള ആരോഗ്യ സർവകലാശാല) ഉദ്ഘാടനം നിർവഹിച്ചു. ജയൻ പി എം (ഫോർമർ ഡ്രഗ്സ് കൺട്രോളർ ,പ്രസിഡൻ്റ് ഇന്ത്യൻ ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷൻ) മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ ഫാ മനോജ് മേക്കടത്ത് (അസോ. ഡയറക്ടർ സെൻ്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് , ചാലക്കുടി) അധ്യക്ഷ പദം അലങ്കരിച്ചു. തുടർന്ന് . നിഷിദ് (സീനിയർ ഡ്രഗ് ഇൻസ്പെക്ടർ എറണാകുളം, നാഷണൽ വൈസ് പ്രസിഡൻ്റ് ഐ പി ജി എ ,സൗത്ത് സോൺ) . വി ജെ ജോജി (മുനിസിപ്പൽ വാർഡ് കൗൺസിലർ) , ദീപു ദിനേശ് ( ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, ചാലക്കുടി ) ഡോ.സിസ്റ്റർ ജിജിമോൾ മാത്യു ,(പ്രിൻസിപ്പാൾ സെൻ്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്) എന്നിവർ ആശംസ അർപ്പിച്ചു. . ഡോ. കെ.കൃഷ്ണകുമാർ (പ്രിൻസിപ്പാൾ , സെൻ്റ് ജെയിംസ് കോളേജ് ഓഫ് ഫാർസ്യൂട്ടിക്കൽ സയൻസസ് ചാലക്കുടി ) സ്വാഗതവും ശ്രീ ദിലീപ് . ജി (ഗവ. അനലിസ്റ്റ് ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി (ഗവ. ഓഫ് കേരള), തിരുവനന്തപുരം എൻ എ ബി എൽ അസ്സസർ ,ജനറൽ സെക്രട്ടറി ഐ പി ജി എ കേരള സംസ്ഥാന ഘടകം) നന്ദിയും പ്രകാശിപ്പിച്ചു.

Follow us on :

More in Related News