Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവ.ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

20 Jun 2025 12:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പെരുവ ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. താൽപര്യമുള്ളവർ https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂൺ 30 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ജൂലൈ മൂന്നിനകം ഏതെങ്കിലും സർക്കാർ ഐ.ടി.ഐകളിൽ ചെന്ന് അപേക്ഷകളുടെ വെരിഫിക്കേഷൻ നടത്തണം. വിശദ വിവരങ്ങൾക്ക് ഫോൺ നമ്പർ: 04829 292678, 8592055889, 6282841410.

Follow us on :

More in Related News