Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരികള്‍ക്ക് ഭീഷിണിയായിരുന്ന പെരുന്തേനീച്ചകൂട്ടത്തെ പിടികൂടി നീക്കം ചെയ്തു.

12 May 2025 21:25 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികള്‍ക്ക് ഭീഷിണിയായിരുന്ന പെരുന്തേനീച്ചകൂട്ടത്തെ പിടികൂടി നീക്കം ചെയ്തു. കടുത്തരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ മേരി മാതാ ഷോപ്പിംഗ് കോംപ്ലക്‌സിലെ മുകള്‍ നിലയില്‍ കൂട് കൂട്ടിയിരുന്ന തേനീച്ചകളെയാണ് നീക്കം ചെയ്തത്. കെട്ടിടത്തിലെ വ്യാപാരികള്‍ക്കും ആളുകള്‍ക്കും തേനീച്ചകള്‍ ഭീഷിണി ഉയര്‍ത്തിയിരുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തിലാണ് അപടക ഭീഷിണിയിലായിരുന്ന പെരുന്തേനീച്ച കൂട്ടങ്ങളെ സാഹസികമായി നീക്കം ചെയ്തത്. ദിവസങ്ങളായി ഇവിടുത്തെ കടക്കാര്‍ക്ക് ഭീഷിണിയായി മാറിയ തേനീച്ചകള്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ക്കും തടസ്സമുണ്ടാക്കിയിരുന്നു. ഫയര്‍ഫോഴ്‌സുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈയൊഴിഞ്ഞതോടെയാണ് ഇടവക വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റ നിര്‍ദേശപ്രകാരം ജോഷി മൂഴിയങ്കല്‍ എത്തി തേനീച്ചകളെ നീക്കം ചെയ്തത്. കൂടാതെ പള്ളിമേടയുടെ സമീപത്തെ മാങ്കോസ്റ്റിലും തേനീച്ച കൂട് കൂട്ടിയിരുന്നു. ഇതും നീക്കം ചെയ്തു. 





Follow us on :

More in Related News