Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 18:57 IST
Share News :
കടുത്തുരുത്തി: പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡൻസ് വെൽഫയർ അസോസിയേഷൻ (MRA) യുടെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ ദീപം തെളിച്ച് പ്രതിജ്ഞ ചൊല്ലി. മനുഷ്യന്റെ അസ്തിത്വത്തെ തന്നെ ബാധിക്കുന്ന യുദ്ധം മനുഷ്യകുലത്തിന് വലിയ നാശം വിതക്കുന്നതാണെന്നും ലോകത്ത് സമാധാനം നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് റോബർട്ട് തോട്ടുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രശ്മി ദിപു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. എ സി ഫിലിപ്പ്,A. C. ജോർജ് , ദിപു ചേരുംകുഴി, രാജൻ ചേരുംകുഴി,അനുഷ രാജേഷ്, ദിവ്യ സി. നായർ, സുധ ബാബു,റോസിലി തങ്കൻ ആശംസകൾ അറിയിച്ചു.യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണമെന്ന പ്രാർത്ഥനയും പങ്കെടുത്തവർ നടത്തി.
സമാധാനത്തിനും സഹോദരത്വത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.