Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ വിശപ്പ് രഹിത പെരുവയുടെ വാർഷികാഘോഷങ്ങൾ നടത്തി

25 Jan 2025 20:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ(MRA)യുടെ വിശപ്പ് രഹിത പെരുവയുടെ വാർഷികാഘോഷങ്ങൾ റബർപാർക്ക് മാനേജിംങ് ഡയറക്ടർ ഷീല തോമസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എംആർഎ യുടെ പ്രസിഡന്റ് റോബർട്ട് തോട്ടുപുറം, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ വാസുദേവൻ നായർ, ഗവൺമെന്റ് എച്ച്എസ്എസ് ബോയ്സ് പ്രിൻസിപ്പൽ മണി, എൻഎസ്എസ് കോർഡിനേറ്റർ രാജേശ്വരി, ഗവൺമെന്റ് എച്ച്എസ്എസ് ഗേൾസ് എൻഎസ്എസ് കോർഡിനേറ്റർ അലക്സ് മാത്യു, എൻഎസ്എസ് വിദ്യാർത്ഥി യൂണിറ്റുകൾ, ഡിക്സൺ തോമസ്, രാജൻ ചേരുംകുഴി, എബ്രഹാം തോട്ടുപുറം, റോസിലി കൊട്ടാരംകുന്നേൽ, കോർഡിനേറ്റഴ്സ് ദീപു ചേരുംകുഴി, അമൽ കൊട്ടാരം, എ സി ഫിലിപ്പ്, ജിനേഷ് സി കെ, രശ്മി ദീപു, ഷിബു ചെമ്മനം,ശ്രേയ വിനോദ് എന്നിവർ നേതൃത്വം നൽകി.

 നിർധനരായ കിടപ്പുരോഗികളുടെ ഭവനങ്ങളിൽ ഡയപ്പറുകളും മെഡിസിനുകളും സൗജന്യമായി വിതരണം നടത്തുന്ന എംആർഎ യുടെ ആതുരകിരണം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ആശാ പ്രവർത്തകരോടൊപ്പം കോർഡിനേറ്റർ സജില ലിജു നേതൃത്വം നൽകി.





Follow us on :

More in Related News