Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.സി ജോർജ് കീഴടങ്ങി

24 Feb 2025 11:11 IST

CN Remya

Share News :

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്. പിസിയെ അറസ്റ്റ് ചെയ്യാൻ‌ പൊലീസ് ഇന്നും വീട്ടിലെത്തിയിരുന്നു. ബിജെപി കോട്ടയം ജില്ലാ നേതൃത്വവും പ്രവർ‌ത്തകരും വീട്ടിലെത്തിയിരുന്നു. ഇതിനിടയിലാണ് അധികം ആരും അറിയാതെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കീഴടങ്ങാനാണ് താൻ കോടതിയിൽ എത്തിയത് എന്ന് പറഞ്ഞായിരുന്നു അദ്ദേഹം കോടതിയിലേക്ക് എത്തിയത്.

ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പി. സി ജോർജ് എത്തി കീഴടങ്ങിയത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് പി.സി ജോർജ് കോടതിയിലെത്തി കീഴടങ്ങിയത്.

ബിജെപി നേതാക്കൾക്കൊപ്പം എത്തിയായിരുന്നു കീഴടങ്ങൽ. കീഴടങ്ങൽ അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല എന്ന് നിയമോപദേശം കിട്ടിയതോടെയിരുന്നു പി.സി ജോർജ് കോടതിയിൽ നേരിട്ട് എത്തിയത്.

Follow us on :

More in Related News