Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിളവെടുപ്പിന്റെ വിജയകഥയുമായി പഴുക്കര എൻ എസ് എൽ പി സ്കൂൾ

29 Nov 2024 19:36 IST

WILSON MECHERY

Share News :

 പഴുക്കര: പഴുക്കര എൻ എസ് എൽ പി സ്കൂളിൽ കൊയ്ത്തുത്സവം നടന്നു. ഈ വർഷം കുട്ടികൾ ഏറ്റെടുത്ത് നടത്തിയ തനതു പ്രവർത്തനങ്ങളിലൊന്നായ കരനെൽ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവ മാമാങ്കമായി ഇന്ന് നടത്തി. മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് കെ കെ സ്നേഹത്തിന്റെ കതിരുകൾ കൊയ്തെടുത്ത് കൃഷിയുടെ ബാലപാഠം കുട്ടികൾക്ക് പകർന്നു നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിജു മാടപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സ്കൂളിന്റെ കാർഷിക പ്രവർത്തനങ്ങൾ പ്രധാനധ്യാപിക സന്ധ്യ രാമചന്ദ്രൻ വിശദീകരിച്ചു. മാനേജർ ഡോക്ടർ സന്തോഷ് കുമാർ, മാള ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഡോക്ടർ ലിജു പി, യുവകർഷകൻ രഞ്ജിത്ത് അമ്പഴക്കാട്, പി ടി എ പ്രസിഡന്റ് രാജീവ് പി വി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News