Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ പണ്ഡിറ്റ് നെഹ്രു അനുസ്മരണം നടത്തി.

27 May 2025 19:11 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മതേതരത്വം വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതരവാദിയായ ജവർഹർ ലാൽ നെഹ്റുവിൻ്റെ ഓർമ്മകളെ ഭരണാധികാരികൾ ഭയപ്പെടുന്നതിലാണ് അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഉണർത്തുന്ന സ്ഥാപനങ്ങളുടെ പേരു പോലും മാറ്റുന്നതെന്ന് തലയോലപ്പറമ്പിൽ നടന്ന നെഹ്റു അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് എം.കെ .ഷിബു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ്, ഷൈൻ പ്രകാശ്, പി.പി.പത്മനന്ദനൻ, മർസൂക്ക് താഹ , ജോൺ തറപ്പേൽ, കെ. കെ ബിനുമോൻ, കുമാരി കരുണാകരൻ, റെജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി പ്രവർത്തകർ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.

Follow us on :

More in Related News