Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽപഞ്ചായത്ത്ഭരണ സമതി ധർണ്ണ നടത്തി

29 Jul 2024 18:15 IST

PEERMADE NEWS

Share News :



പീരുമേട് :

പെരുവന്താനം പ്രാഥമികാരോഗ്യത്തിൻ്റെ മുൻപിൽ പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും, ഞായാഴ്ച്ചയും,എല്ല ദിവസവും ഉച്ചകഴിഞ്ഞും ഡോക്ടർമാരുടെ സേവനംലഭ്യമാക്കണെമന്നാശ്യപ്പെട്ടായിരുന്നു ധർണ്ണ.

ദിവസവും 100 കണക്കിക്ക് രോഗികൾ ചികിത്സ തേടി പഞ്ചായത്തിൻ്റെ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നത്.കൂടുതൽ ഡോക്ടുമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് ഭരണസമിതി ഡി.എം.ഒ ഉൾപ്പടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്ത് എത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ പറഞ്ഞു.  വൈസ് പ്രസിഡന്റ് ഇ. ആർ. ബിജു , പഞ്ചായത്ത് അംഗങ്ങളായ ഷാജി പുല്ലാട്ട് ,ഷീബ, എബിൻ കുഴിവേലി, ഡോമിനി സജി, ബിനോയ്‌, ഗ്രേസ്യ ജോസ്, തുടങ്ങിയവർ പങ്കെടുത്തു. 

Follow us on :

More in Related News