Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 19:37 IST
Share News :
കൊല്ലം: ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് അവ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം മാത്രം കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ കൊല്ലം സ്വദേശികളായ പരാതിക്കാര്‍ക്ക് വിവിധ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ട് നഷ്ടമായത് മൂന്നര കോടിയിലധികം രൂപയാണ്. പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വര്‍ഷം മാത്രം 17 പ്രതികളെയാണ് ഡി.സി.ആര്‍.ബി എ.സി.പി ഡോ.ജോസ് ആര്‍ ന്റെ മേല്‍നോട്ടത്തിലും സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ സ്മിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യ്തത്. വര്‍ഷങ്ങളായി ഷെയര്‍ ട്രേഡ് ചെയ്തു വന്നിരുന്ന കൊല്ലം സ്വദേശിയില്‍ നിന്നും രണ്ട് കോടിയോളം രൂപ ഓണ്‍ലൈനായി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ കൂടി കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്യ്തു. ആന്ധ്രാപ്രദേശ് സ്വദേശികളും ദമ്പതികളുമായ ലിസ എന്ന നാഗവെങ്കട സൊജന്യ കുറപതി (34), ഹാരി എന്ന ഹാരിഷ് കുറപതി (47) എന്നിവരാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നവംബര്‍ 10 ന് അമേരിക്ക ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇന്‍വെസ്റ്റമെന്റ് കമ്പനിയുടെ പേരില്‍ ഷെയര്‍ ട്രേഡിങ്ങിനെ പറ്റിയുള്ള ഒരു ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക് വാട്‌സാപ്പ് വഴി കൊല്ലം തങ്കശ്ശേരി സ്വദേശിയായ പരാതിക്കാരന് ലഭിച്ചു. പിന്നീട് ഫോണില്‍ വിളിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡീമാറ്റ് അക്കൗണ്ട് വഴി ബ്ലോക്ക് ട്രെഡിംഗ് ചെയ്യ്താല്‍ അധികം ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് എന്ന പേരില്‍ ഒരു വ്യാജ പോര്‍ട്ടലിന്റെ ലിങ്കും നല്‍കുകയുണ്ടായി. ഈ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളും ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി വലിയ തുകയ്ക്ക് ബ്ലോക്ക് ട്രേഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റിറ്റിയുഷനല്‍ അക്കൗണ്ട് ആരംഭിച്ചു. പണം ഇന്‍വെസ്റ്റ് ചെയ്യേണ്ട അക്കൗണ്ട് വിവരങ്ങളും നിര്‍ദ്ദേശങ്ങളും വാട്‌സാപ്പ് ഗ്രൂപ്പ് വഴി തട്ടിപ്പ് സംഘം നല്‍കികൊണ്ടിരുന്നു. ആദ്യത്തെ കുറച്ച് തവണകളില്‍ ലാഭവിഹിതം കൃത്യമായി നല്‍കി വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് പരാതിക്കാരന്‍ പല ദിവസങ്ങളിലായി 2 കോടിയോളം വരുന്ന തുക തട്ടിപ്പുകാര്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. ഇതുപയോഗിച്ച് ഈ പോര്‍ട്ടല്‍ വഴി ഷെയര്‍ ട്രേഡ് ചെയ്യുനാവശ്യപ്പെടുകയും ഓരോ തവണത്തേയും ലാഭവിഹിതം പോര്‍ട്ടലിന്റെ വാല്ലറ്റില്‍ ക്രെഡിറ്റ് ആയതായി കാണിക്കുകയും ചെയ്യ്തു. പിന്നീട് ലാഭവിഹിതം ഉള്‍പ്പടെ തുക 6 കോടി രൂപയോളമായപ്പോള്‍ പരാതിക്കാരന്‍ അത് പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീണ്ടും ടാക്‌സ് തുക നിക്ഷേപിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കു എന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ് (27), ഷാഹില്‍ അഹമ്മദ്(26), ആദര്‍ശ് (21), മഖ്ബൂല്‍ മുര്‍ഷിദ് (26), അമല്‍ സത്യന്‍(26), എന്നിവരേയും വയനാട് സ്വദേശികളായ അജ്‌നാസ്(24), ഷെര്‍ബിന്‍ (30), അമാന്‍ അസിഫ്(23) എന്നിവരേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Follow us on :
More in Related News
Please select your location.