Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനക്കായി നൂറ് സുദിനങ്ങൾ

28 May 2024 16:37 IST

- WILSON MECHERY

Share News :

മാള: വിത്യസ്ത പ്രവർത്തനങ്ങളുമായി മാള പ്രസ്സ് ക്ലബ്ബ് വീണ്ടും ശ്രദ്ധേയമാകുന്നു.വായനയെയും എഴുത്തുകാരരെയും പ്രോത്സാഹിപ്പിക്കാൻ വായനക്കായി നൂറ് സുദിനങ്ങൾ നീക്കി വെച്ചാണ് മാള പ്രസ് ക്ലബ്ബ് ശ്രദ്ധേയമാകുന്നത്. അന്തരിച്ച മാള പ്രസ് ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡൻ്റിൻ്റെ നാമധേയത്തിലുള്ള ഷാഹുൽ ഹമീദ് മാസ്റ്റർ സ്മാരക ഗ്രന്ഥശാലയുടെ ഒന്നാം വാർഷികാഘോഷവും, രണ്ടാം ഘട്ട പുസ്തക സമാഹരണവുമായി ബന്ധപ്പെട്ടാണ് വയനക്കായി നൂറ് സുദിനങ്ങൾ എന്ന പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസ്സ് ക്ലബ്ബ് ഹാളിൽ . കോട്ടപ്പുറം രൂപത 

ബിഷപ്പ് ഡോ: അംബ്രോസ് പുത്തൻവീട്ടിൽ ഉൽഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡൻറ് ഷാൻ്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു.

കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ, മാള ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സന്ധ്യ നൈസൻ, എ ജി മുരളിധരൻ, അബ്ബാസ് മാള, ശ്രീധരൻ കടലായി, ഇ പി രാജീവ്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി അബ്ബാസ് മാള എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News