Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണാഘോഷം നടത്തി

27 Sep 2024 16:04 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി മർച്ചന്റ്സ് അസോസിയേഷനും യൂത്ത് വിങ്ങും വനിതാ വിങ്ങും സംയുക്തമായി ഓണാഘോഷം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാലക്കുടി ഡി വൈ. എസ്. പി സുമേഷ് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി സ്വാഗതവും ട്രെഷറർ ഷൈജു പുത്തൻപുരക്കൽ നന്ദിയും പറഞ്ഞ യോഗത്തിൽ സെന്റ് മേരീസ് ഫോറോന ചർച്ച് വികാരി ഫാ. വർഗീസ് പത്താടൻ, ഫാ. ആന്റോ കരിപ്പായി, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ നേതാവ് c ട സുരേഷ്, ചാലക്കുടി താസിൽദാർ ജേക്കബ്, വില്ലജ് ഓഫീസർ ആന്റു,സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് സജീവ് കുമാർ, എക്സെയ്സ് ഇൻസ്‌പെക്ടർ ഹരീഷ് സി. യൂ, മുനിസിപ്പൽ വാർഡ് കൗൺസിലേഴ്‌സ്, പ്രെസ്സ് ക്ലബ് പ്രസിഡന്റ്‌ സിദ്ധിഖ് മാസ്റ്റർ, പ്രെസ്സ് ഫോറം പ്രസിഡന്റ്‌ ഭരിതപ്രതാപ് , ചാലക്കുടി ഗവണ്മെന്റ് ഓഫീസുകളിലെ മേലധികാരികൾ, ദൃശ്യ പത്ര മാധ്യമ സുഹൃത്തുക്കൾ മർച്ചന്റസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മീറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

Follow us on :

More in Related News