Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണവും പതിനൊന്നാം വാർഷികവും സെപ്റ്റംബർ 20 വെള്ളിയാഴ്ച

17 Sep 2024 13:59 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്:  പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണവും പതിനൊന്നാം വാർഷികവും സെപ്റ്റംബർ 20 വെള്ളിയാഴ്ച, അൽ ഫലാജ് ഹാളിൽ വൈകുന്നേരം 5.30 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.. 

ദേശീയ അവാർഡ് ജേതാവും പ്രശസ്ത അഭിനേത്രിയുമായ അപർണ ബാല മുരളിയാണ് മുഖ്യാതിഥി . കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്കാരിക അവാർഡ്, പ്രസിഡൻറ് പി. ശ്രീകുമാർ, അപർണ ബാലമുരളിക്ക് സമർപ്പിക്കും .

പാലക്കാട് ജില്ലയുടെ സമ്പന്നമായ സംസ്കാരവും കലാരൂപങ്ങളും അടങ്ങിയ "കരിമ്പനക്കാറ്റ്" എന്ന ദൃശ്യാവിഷ്കാരം കാണികൾക്ക് ഏറെ ഹൃദ്യമായ അനുഭവം പങ്കുവെക്കുന്ന ഒന്നായിരിക്കും .

യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിവരും സംഗീതജ്ഞരായ ബാലമുരളിയും, പാലക്കാട് മുരളിയും, ഓർക്കസ്ട്രയും, ചേർന്നൊരുക്കുന്ന രണ്ടു മണിക്കൂർ നീണ്ട സംഗീത നിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം .

2013 മുതൽ മസ്കറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പാലക്കാട് ഫ്രണ്ട്സ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് .

വയനാട് ദുരന്ത ബാധിതർക്കായുള്ള സഹായ പ്രവർത്തനങ്ങൾ സമയോചിതമായി നടത്തുക വഴി സംഘടന ഏറെ പ്രശംസ നേടിയിരുന്നു .

പ്രസിഡൻറ് ശ്രീകുമാർ, വൈസ് പ്രസിഡൻറ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിതാ വിഭാഗം കോർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ വൈശാഖ്, സുരേഷ് ബാബു, പ്രവീൺ, ശ്രീജിത്ത് നായർ, പ്രസന്നകുമാർ, വിനോദ് പട്ടത്തിൽ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രധാന പ്രായോജകരായ ഗൾഫ് ഫാസ്റ്റ്നേഴ്സ് എൽ.എൽ.സി, കൊച്ചിൻ ഗോൾഡ്, സൺറൈസ് ഫിഷറീസ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ഈ ഓണാഘോഷ പരിപാടിയിലേക്ക് മസ്കറ്റിലെ എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു.

വൈകുന്നേരം 5.30ന് തന്നെ പരിപാടികൾ ആരംഭിക്കുമെന്നും, എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്നും സംഘാടകരും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഐസ്റ്റോൺ എൽ.എൽ.സി യുടെ ഭാരവാഹികളും വാർത്താക്കുറിപ്പിൽ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി

https://enlightmedia.in/news/category/gulf


ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി

വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisments

+968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News