Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2026 20:52 IST
Share News :
കടുത്തുരുത്തി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോട്ടയം ജില്ലയിലെ നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ ജില്ലയിലെത്തി.
മൂന്നുവീതം പൊതു നിരീക്ഷകരും ചെലവു നിരീക്ഷകരും ഒരു പോലീസ് നിരീക്ഷകനുമാണ് ജില്ലയിൽ ചുമതലയിലുള്ളത്. കുമരകത്തെ കെ.ടി.ഡി.സി വാട്ടർസ്‌കേപ്സിലാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്. ചുമതലയുള്ള മണ്ഡലങ്ങളിൽ ഇവർ സന്ദർശനം നടത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടപടികളും വിലയിരുത്തും.
നിരീക്ഷകരുടെ വിവരങ്ങൾ ചുവടെ(ബ്രായ്ക്കറ്റിൽ ഫോൺ നമ്പരും ചുമതലയുള്ള മണ്ഡലങ്ങളും)
പൊതു നിരീക്ഷകർ-
1- രഞ്ജിത് കുമാർ സിൻഹ (9456797999- കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ)
2- എസ്. ജയന്തി (9442007447-പാലാ,കാഞ്ഞിരപ്പള്ളി,പൂഞ്ഞാർ)
3-എച്ച്.എൻ ഗോപാലകൃഷ്ണ (9448401460-കോട്ടയം, പുതുപ്പള്ളി,ചങ്ങനാശ്ശേരി)
പോലീസ് നിരീക്ഷകൻ-
1-ഷാനവാസ് കാസിം (8712683678-ജില്ല മുഴുവൻ)
ചെലവ് നിരീക്ഷകർ
1-പരമാവതാർ സിംഗ് ഗിൽ (9888812184-പാലാ,കടുത്തുരുത്തി,വൈക്കം)
2-ഹിതിഷ റുഹേല (9968626336-ഏറ്റുമാനൂർ,കോട്ടയം,പുതുപ്പള്ളി)
3-ഗുഞ്ജൻ ഭാരതി മിശ്ര (8527273236)
ചെലവ് നിരീക്ഷകൻ എം.സി.എം.സി. സെൽ സന്ദർശിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി.) സ്‌ക്രീനിംഗ് സെൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകൻ പരമാവതാർ സിംഗ് ഗിൽ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.
കളക്ട്രേറ്റ് കോമ്പൗണ്ടിലെ നാഷണൽ സേവിങ്സ് സ്‌കീം ഓഫീസ് കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള ഹാളിലാണ് ജില്ലാതല എം.സി.എം.സി. സെൽ. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിച്ചുവരുന്നു.
രാഷ്ട്രീയ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുമാണ് ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള എം.സി.എം.സി. സമിതി പ്രവർത്തിക്കുന്നത്. എം.സി.എം.സിയുടെ ഫോൺ നമ്പർ-0481 - 2562558 ഇമെയിൽ-mcmclacktm2026@gmail.com.
തെരഞ്ഞെടുപ്പ്: പരാതികൾ അറിയിക്കാം
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ mcc2026kottayam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 0481 2921088 എന്ന ഫോൺ നമ്പരിലും അറിയിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.