Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ഏയ്‌ സഹാനുഭൂതീ, നമുക്കിടയിൽ ദൂരമില്ല"

14 Jul 2024 11:43 IST

WILSON MECHERY

Share News :

മാള : അന്നമനടയെന്ന കൊച്ചു ഗ്രാമത്തിലിരുന്ന്‌ ലോകത്തെ ബാധിക്കുന്ന  പ്രശ്നങ്ങളെ നിശിതമായി വിമർശിക്കുന്നു എന്നതാണ് ഷാജിതയുടെ കവിതകളുടെ പ്രത്യേകതയെന്നു കവി ഡോ. സി രാവുണ്ണി പറഞ്ഞു.ഷാജിത ഹാരിഫിന്റെ "ഏയ്‌ സഹാനുഭൂതീ, നമുക്കിടയിൽ ദൂരമില്ല" എന്നകവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.    

അന്നമനട പഞ്ചായത്ത് പ്രസിഡന്റ്‌ പി വി വിനോദ് അധ്യക്ഷനായി. പ്രശസ്ത കവി കുഴൂർ വിത്സൻ കാവ്യ സമാഹാരം പി കെ ചന്ദ്രികക്ക്‌ നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.   അഡ്വക്കേറ്റ് വി ഡി പ്രേം പ്രസാദ് പുസ്തകം പരിചയം നടത്തി. എം.ൽ സി പോൾ, ഷീബ ഗിരീശൻ, ഒ സി രവി, അഡ്വ. വി വി ജയരാമൻ, അഡ്വ. എം കെ ഹക്ക്, മഞ്ജു സതീശൻ, അയന സുരേഷ്, ശ്യാമള അയ്യപ്പൻ, വിയോ വർഗീസ്, സുബ്രൻ ടി സി, നൗഷാദ് ചേമ്പലക്കാട്, ബാബുരാജ് അന്നമനട, അഷ്‌റഫ്‌ തേമാലിപറമ്പിൽ, രാജീവ്‌ വാടാനപ്പള്ളി, പ്രകാശ് ബാബു എന്നിവർ സംസാരിച്ചു, പരമൻ അന്നമനട ഫൌണ്ടേഷന്റെ നേതൃത്വത്തിൽ മെഹ്ഫിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു.



Follow us on :

More in Related News