Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 08:33 IST
Share News :
തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണം പ്രതിപാദിക്കുന്ന ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ പീഡനശ്രമങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കുന്ന, മകളെ നടിയായി കാണാന്‍ മോഹിക്കുന്ന അമ്മമാര്‍ക്കെതിരെയും പരാമര്‍ശങ്ങള്‍. അവസരം കിട്ടാന്‍ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങുന്ന സ്ത്രീകളും സിനിമ വ്യവസായത്തില്‍ കണ്ടെക്കാമെന്നും കമ്മിറ്റിക്ക് മുന്നില്‍ മൊഴിയുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്ന് കരുതുന്ന അമ്മമാരുണ്ട്.
അഭിനയിക്കാന്‍ അവസരം നല്‍കുന്നതിന് ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് പറയുന്നത് കണ്ടില്ലെന്ന് നടിക്കുന്ന അമ്മമാരുണ്ടെന്നും ചില സാക്ഷികള്‍ കമ്മിറ്റിക്ക് മൊഴി നല്‍കി. ഇത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം ആണെന്നാണ് ഹേമാ കമ്മിറ്റിയുടെ നിരീക്ഷണം. സിനിമാ മേഖലയില്‍ നടക്കുന്ന പലകാര്യങ്ങളും ഇന്ത്യയിലെ ശിക്ഷാ നിയമങ്ങള്‍ പ്രകാരം കുറ്റകരം ആണെങ്കിലും അതിക്രമത്തിന് ഇരയാകുന്ന സിനിമാക്കാര്‍ ആരും തന്നെ പരാതി നല്‍കാനോ നിയമവഴി തേടാനോ തയാറുകുന്നില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
പരാതി നല്‍കിയാലും മറ്റും ഉണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ ഭയന്നാണ് പലരും പിന്മാറുന്നത്. സൈബര്‍ ആക്രമണവും മറ്റും ഭയന്നും ചിലര്‍ പരാതി നല്‍കാറില്ല. ലൈംഗികാതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ പുറപ്പെട്ടാല്‍ തങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടിവരും എന്ന് സാക്ഷികള്‍ കമ്മിറ്റിയോട് പറഞ്ഞിട്ടുളളതായും റിപോര്‍ട്ടിലുണ്ട്. പരാതി പുറത്ത് പറഞ്ഞാല്‍ എന്തൊക്കെ നേരിടേണ്ടി വരുമെന്നതിനെപ്പറ്റി ഒരു പിടിയുമില്ല. സമൂഹത്തില്‍ അറിയപ്പെടുന്നവരായതിനാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി താറടിച്ച് കാണിക്കാന്‍ ശ്രമമുണ്ടാകും. പരാതി നല്‍കിയ അടുത്ത ദിവസം തന്നെ അതുണ്ടാകും. സിനിമയിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഇന്‍േറണല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനവും ഫലപ്രദമല്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്‍േറണല്‍ കമ്മിറ്റി മുന്‍പാകെ പറയുന്ന കാര്യങ്ങള്‍ സിനിമയിലെ പവര്‍ ഗ്രൂപ്പുകള്‍ക്ക് അപ്പോള്‍ത്തന്നെ ചോര്‍ത്തി നല്‍കുന്ന പ്രവണത ശക്തമാണ്. പരാതി പരിഹരിക്കപ്പെടില്ലെന്ന് മാത്രമല്ല, പരാതി ഉന്നയിച്ച സ്ത്രീ പിന്നീട് വീണ്ടും ഇരയാക്കപ്പെടുന്ന രീതിയാണ് കണ്ടുവരുന്നത്. സിനിമയിലെ ശക്തരായ ഗ്രൂപ്പുകള്‍ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത സ്ത്രീകളുടെ അവസരം നഷ്ടപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും കമ്മിറ്റിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ വിളിക്കുന്ന നിര്‍മ്മാതാവിന്റെയും സംവിധാകയന്റെയും അടുത്ത് അപവാദങ്ങള്‍ പ്രചരിപ്പിച്ചാണ് അവസരങ്ങള്‍ നിഷേധിക്കാന്‍ ഇടപെടുന്നത്.
Follow us on :
Tags:
More in Related News
Please select your location.