Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുയുഗ യാത്രാ യുഡിഎഫിന്റെ കരുത്ത് വർദ്ധിപ്പിക്കും: സജി മഞ്ഞക്കടമ്പിൽ

25 Feb 2026 08:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ഇടതു സർക്കാരിന്റെ ദുർഭരണം തുറന്നുകാട്ടാനും തകർന്ന കേരളത്തെ പുനർജനിപ്പിക്കാനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക്‌ സാധിക്കും എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

ഏറ്റുമാനൂർ പ്രസ്സ് ക്ലബ് ഹാളിൽ നടന്ന തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യാത്രയ്ക്ക് തൃണമൂൽ കോൺഗ്രസ്സിൻ്റെ എല്ലാവിധ പിന്തുണയും വിജയാശംസകളും അദ്ദേഹം നേർന്നു

ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ യാേഗത്തിൽ അദ്ധ്യക്ഷതവഹിച്ചു

 പാലായിൽ നടന്ന യുഡിഎഫ് നിയോജക മണ്ഡലം യോഗത്തിൽ മാണി സി. കാപ്പൻ എം എൽ എ യുടെ നിർദ്ദേശാനുസരണം യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രഫ.സതീഷ് ചൊള്ളാനി ക്ഷണിച്ചത് അനുസരിച്ച് അസോസിയേറ്റ് കക്ഷിയുടെ പ്രതിനിധി എന്ന നിലയിൽ സജി മഞ്ഞക്കടമ്പിൽ പങ്കെടുത്തത് ശരിയല്ല എന്ന കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫിന്റെ അഭിപ്രായത്തെ മാനിച്ച് 

ബഹു.പ്രതിപക്ഷനേതാവിന്റെ സ്വീകരണ പരിപാടിയിൽ ജില്ലയിലെ പ്രധാന നേതാക്കൾ വേദിയിൽ എത്താതെ ആശംസകൾ അർപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി തിരുമാനിച്ചു.

 അസോസിയേറ്റ് കക്ഷി എന്ന നിലയിൽ യുഡിഎഫ് സംസ്ഥാന യോഗത്തിലോ ജില്ല യോഗത്തിലോ പങ്കെടുക്കുകയല്ല മറിച്ച് യാത്രയുടെ വിജയത്തിന് വേണ്ടി യുഡിഎഫ് നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് പാലായിൽ നടന്ന പ്രാദേശിക യോഗത്തിൽ അദ്ദേഹം പങ്കെടുത്തതെന്നും സംസ്ഥാന യോഗത്തിലേക്കോ ജില്ലാ യോഗത്തിലേക്കോ ക്ഷണിക്കാതെ പങ്കെടുക്കാൻ ഒരു ശ്രമവും നടത്തുന്നില്ല എന്നും ബഹുമാനപ്പെട്ട മോൻസ് ജോസഫിനെ അറിയിക്കുവാനും യോഗത്തിൽ തീരുമാനമായി.യാത്ര സ്വീകരണ വേദിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ എത്തിയാൽ അദ്ദേഹത്തിന് ഉണ്ടാകാവുന്ന അസ്വസ്ഥത ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത് എന്ന് കൂടി യുഡിഎഫ് നേതൃത്വത്തെയും പ്രവർത്തകരെയും അറിയിക്കുന്നു.

 ഇത്തരത്തിലുള്ള ഒരു തീരുമാനം ശ്രീ മോൻസ് ജോസഫ് എംഎൽഎയുടെ അസ്വസ്ഥത ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണെന്നും, മറിച്ച് യുഡിഎഫിനോടോ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോടൊള്ള അനാഥരവായി കാണരുതെന്നും അഭ്യർത്ഥിക്കുന്നു.

. ലൗജിൻ മാളിയേക്കൽ, നാേബി ജോസ്, ഷെമീർ മുതിരപറമ്പിൽ, ജാേയി സി കാപ്പൻ ,ഷാജി തെള്ളകം, പി കെ സാലി, സന്താേഷ് മൂക്കിലക്കാട്ട്, വിപിൻ രാജു ശൂരനാടൻ , അബ്ദുൾ നിയാസ് കെ പി, സന്തോഷ് വള്ളോങ്കുഴി, നൗഷാദ് കീഴേടം , പ്രകാശ് മണി, വി ജി രമേശ്, അബ്ദുൾകലാം പി എം , ബെെജു മാടപ്പാട്, നിസ്സാർ കെ പി , അഭിലാഷ് തിരുവാർപ്പ്, ജാേൺസൺ പി പി, നിസ്സാർ ചങ്ങനാശ്ശേരി, സാബു പി പി, രാജ് മാേഹൻ, രതീഷ് തിരുവാർപ്പ് ,ജോയി സബാസ്റ്റ്യൻ, സുരേഷ്ബാബു പി ബി , സാേണി നരിക്കുഴി, ശ്രീലക്ഷ്മി, ജോയി സബാസ്റ്റ്യൻ, കെ എം കുര്യൻ, പി കെ, ഷാജി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News