Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 21:12 IST
Share News :
കടുത്തുരുത്തി: മുളക്കുളം ഗ്രാമപഞ്ചായത്തിനുള്ള പൂഴിക്കോൽ 54-ാം നമ്പർ അംഗൻവാടിക്ക് എംഎൽഎ ഫണ്ട് വിനിയോഗിച്ച് യാഥാർത്ഥ്യമാക്കിയ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്ന് മെയ് ഒന്നിന് കുട്ടികൾക്ക് സമർപ്പിക്കുകയാണ്.
മെയ് ഒന്ന് രാവിലെ 10 മണിക്ക് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പുതിയ അംഗൻവാടി മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പൂഴിക്കോൽ സെന്റ്. ആന്റണീസ് പള്ളിക്ക് സമീപമുള്ള പഞ്ചായത്ത് വക സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന പഴയ കെട്ടിടം ജീർണ്ണാവസ്ഥയിലായിരുന്നു. കെട്ടിടത്തിന്റെ ദ്വാരങ്ങളിലൂടെ പലപ്രാവശ്യം ഇഴജന്തുക്കൾ കയറിവന്നത് കുട്ടികളിലും രക്ഷിതാക്കളിലും ഭയാ ശങ്കകൾ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് സുരക്ഷിതമായ പുതിയ അംഗൻവാടി കെട്ടിടം നിർമ്മിക്കാനുള്ള ആവശ്യം ഉയർന്നത്. ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ട് അഡ്വ. മോൻസ് ജോസഫ് എംഎൽഎ 20 ലക്ഷം അനുവദിച്ചു കൊണ്ടാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഇതേത്തുടർന്ന് സുരക്ഷിതമായ പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞതിലൂടെ നാടിനും കുട്ടികൾക്കും അനുഗ്രഹമായി തീർന്നതായി വാർഡ് മെമ്പർ ജെസ്സി കുര്യൻ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.