Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഞങ്ങളേയും ചേർത്ത്‌ നിർത്തി; ഒരിക്കലും മറക്കില്ല'

23 Mar 2026 21:37 IST

CN Remya

Share News :

കോട്ടയം: സമൂഹത്തിലെ എല്ലാവരെയും സർക്കാർ ചേർത്തിനിർത്തിയതിന്റെ പ്രതികരണമായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ വാസവന്‌ മണ്ഡലത്തിലാകെ ലഭിച്ചത്‌. തിങ്കളാഴ്‌ച രാവിലെ വി എൻ വാസവൻ പത്രിക സമർപ്പിച്ചു. ആവേശ ഉജ്വല പ്രകടനമായി കോട്ടയം കളക്‌ട്രറ്റിൽ പത്രിക സമർപ്പിച്ചു. തുടർന്ന്‌ കിളിരൂർകുന്ന്‌ ക്ഷേത്രം ഉത്സവത്തിൽ പങ്കെടുത്തു. പ്രസാദമൂട്ടിൽ ഭക്ഷണം വിളമ്പിയും ജനങ്ങളോടൊപ്പം ഇരുന്ന്‌ ഭക്ഷണം കഴിച്ചും ഉത്സവപറമ്പിൽ ആളുകളുമായി വിശേഷങ്ങൾ തിരക്കിയും ഏറെനേരം ചിലവഴിച്ചു. തുടർന്ന്‌ ജില്ലാ നേതൃയോഗത്തിലും പങ്കെടുത്തു. ശേഷം ഭവനസന്ദർശനങ്ങളിൽ മുഴുകി. വൈകിട്ടോടെ തിരുനക്കര പകൽപ്പൂരത്തിൽ പങ്കെടുത്തു. വീണ്ടും മണ്ഡലത്തിലെത്തി ഭവനസന്ദർശനങ്ങൾ തുടർന്നു. 

പ്രചരണത്തിന്റെ ഭാഗമായി സാൻജോസ്‌ കോൺവെന്റിലെത്തിയപ്പോൾ സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്‌ത്രീകൾ സ്ഥാനാർഥിയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഇരുകൈകളും നീട്ടി അവർ സ്ഥാനാർഥിയെ സ്വീകരിച്ചു. ഭിന്നശേഷിക്കാർ പഠിക്കുന്ന സാൻജോസ്‌ സ്‌കൂളിന്റെ നികുതി ഒഴുവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിസ്റ്റർ അനുപമ മുൻപ്‌ മന്ത്രിയായിരുന്ന സമയത്ത്‌ വി എൻ വാസവന്‌ നിവേദനം നൽകിയിരുന്നു. തുടർന്ന്‌ മന്ത്രി മുൻകൈ എടുത്ത്‌ കേരളത്തിലെ എല്ലാ ഭിന്നശേഷി വിദ്യാലയങ്ങളുടെയും നികുതി പൂർണമായും ഒഴിവാക്കിയ നിയമം തന്നെ കൊണ്ടുവന്നു. സിസ്റ്ററിന്റെ നിവേദനത്തെ തുടർന്നായിരുന്നു നടപടി. 

സ്ഥാനാർഥി വി എൻ വാസവൻ കോൺവെന്റിലെത്തിയപ്പോൾ വൻ സ്വീകരണമാണ് ഒരുക്കിയത്. ‘ ഞങ്ങളേയും ചേർത്ത്‌ നിർത്തി മറക്കില്ല ഇ‍ൗ സർക്കാരിനെ ഒരുപാട്‌ നന്ദിയുണ്ട്‌ ’ നന്ദിസൂചകമായ വാക്കുകൾ സിസ്റ്റർ അനുപമ സ്ഥാനാർഥിയെ അറിയിച്ചു. കന്യാസ്ത്രീകൾക്കായി സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതി നൽകാൻ തീരുമാനിച്ചതും ഏറെ സന്തോഷമുണ്ടാക്കിയതായും സിസ്റ്റർ പറഞ്ഞു.

Follow us on :

More in Related News