Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 17:14 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ നീണ്ടൂരിൽ നിർമാണം പൂർത്തിയായി. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കൃഷിഭവൻ സ്ഥിതി ചെയ്യുന്നത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 21.34 ലക്ഷം രൂപയും പഞ്ചായത്തത്തിന്റെ ഒരു ലക്ഷം രൂപയും ചെലവിട്ടാണ് പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൃഷി ഭവൻ നവീകരിച്ച് സ്മാർട്ടാക്കിയത്.
കാർഷികോൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ആഴ്ച ചന്ത, രോഗകീട ബാധകളെ തിരിച്ചറിയുന്നതിനും പ്രതിവിധികൾ സ്വീകരിക്കുന്നതിനുമായി പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ജൈവ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യാൻ ബയോ ഫാർമസി, കർഷകർക്ക് അപേക്ഷാവിവരങ്ങളും വിവിധ രജിസ്‌ട്രേഷൻ നടപടികളും സുഗമമായി നടത്താൻ സജ്ജമാക്കിയിട്ടുള്ള ഫ്രണ്ട് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ അമ്പതോളം പേർക്കിരിക്കാവുന്ന മീറ്റിംഗ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
കർഷകർക്കാവശ്യമായ വിത്തുമുതൽ വിപണിവരെ ഒരു കുടക്കീഴിൽ എന്ന ആശയത്തിലാണ് സ്മാർട്ട് കൃഷിഭവൻ വിഭാവനം ചെയ്തിരിക്കുന്നത്.
കർഷകർക്ക് എന്താവശ്യത്തിനും പുതിയ കൃഷിഭവൻ സംവിധാനം പ്രയോജനപ്പെടുമെന്നും കൂടുതൽ സേവനം കർഷകരി 'ലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രദീപ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.