Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​കേന്ദ്ര തൊഴിൽ ഉദ്യോഗമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു

20 May 2026 19:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേന്ദ്ര തൊഴിൽ ഉദ്യോഗമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗ്ഗ വിഭാഗം യുവതീയുവാക്കൾക്കായി ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ് (ഒരു വർഷം ) എന്നീ കോഴ്സുകൾ ജൂലൈ ഒന്നിന് കോട്ടയത്ത് ആരംഭിക്കുന്നു. 18 മുതൽ 30 വയസ് വരെ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയരുത്. പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡും സൗജന്യമായി പഠനപുസ്തകങ്ങളും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും 'നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ് സി/എസ്ടീസ് ട്രിവാൻഡ്രം ' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 9747243668.




Follow us on :

More in Related News