Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 16:10 IST
Share News :
ചാലക്കുടി:നടുമുറ്റം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നാടക -ചലച്ചിത്ര നടൻ ജോസ് പല്ലിശ്ശേരി അനുസ്മരണം നടത്തി. പ്രസിഡണ്ട് ടി പി രാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും കെ എ പൗലോസ്, ഷോൺ പെല്ലിശ്ശേരി എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാ കലോത്സവത്തിൽ വിജയികളായ ആൻട്രീസ പോൾ, ദേവിമിത്ര എന്നിവരെ ആദരിച്ചു.
നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ സി എസ് സുരേഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.വാർഡ് കൗൺസിലർ നിതാ പോൾ, വിൽസൻ മേച്ചേരി, ജോസ് പോൾതച്ചുപറമ്പിൽ,ടി.ജെ.ആസാദ്,വാസുദേവൻപനമ്പിള്ളി,എസ് ശ്രീകുമാർ, രാജു വെട്ടിയാട്ടിൽ, പോൾ മാളക്കാരൻ എന്നിവർ സംസാരിച്ചു. വാർഷികപൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി
പ്രസിഡന്റ്-ടി പി രാജൻ,
ചെയർമാൻ - വിൽസൻ മേച്ചേരി,വൈസ് പ്രസിഡന്റ് എസ് ശ്രീകുമാർ, സെക്രട്ടറി - ടി ജെ ആസാദ്, ജോ.സെക്രട്ടറി - രാജു വെട്ടിയാട്ടിൽ, ട്രഷറർ ജോസ് പോൾ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.