Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2025 23:43 IST
Share News :
വൈക്കം: വെള്ളൂരിൽ വീടിനുള്ളിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. ഇറുമ്പയം പോസ്റ്റോഫീസിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇറുമ്പയം ശാരദ വിലാസത്തിൽ വിജയകുമാറിൻ്റെ വീട്ടിലെ ഹാളിലാണ് മൃതദേഹം കിടന്നത്. രണ്ടാഴ്ചയിലധികമായി വിജയകുമാറും ഭാര്യയും മകളുടെ വീട്ടിലായിരുന്നു താമസം.ഇവരുടെ മകൻ ധനേഷ് (കണ്ണൻ 35 ) മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വിജയകുമാറും ഭാര്യയും തിരിച്ച് എത്തിയപ്പോൾ വീടിൻ്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീടിൻ്റെ മുൻവശത്തെ മുറിയിൽ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ നെറ്റിയിൽ മുറിവുണ്ടായിരുന്നതായും പറയപ്പെടുന്നു. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞതിനാൽ മൃതദേഹം അഴുകി കടുത്ത ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. കോട്ടയത്ത് നിന്നും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയിലൂടെ ആരാണ് മരണപ്പെട്ടതെന്നും,
മരണകാരണവും വ്യക്തമായി
കണ്ടെത്താനാകുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ധനേഷിൻ്റേതാകാമെന്നാണ് പ്രാഥമിക നിഗമനം.വെള്ളൂർ പോലീസിൻ്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.