Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കൂട്ടം നശിപ്പിച്ച സംഭവം: നടപടി സ്വീകരിക്കാത്തതിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങൾ കുത്തിരിയിപ്പ് പ്രതിഷേധ സമരം നടത്തി.

30 May 2025 19:45 IST

UNNICHEKKU .M

Share News :

മുക്കം:മുളംകൂട്ടം നശിപ്പിച്ചവർക്കെതിരെ, നടപടി എടുത്തില്ല എൽഡിഎഫ് മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചു . ഇരുവഴിഞ്ഞി പുഴയുടെ തീരത്ത്, എസ് കെ പൊറ്റക്കാട് സ്മൃതി കേന്ദ്രത്തിനോട് ചേർന്ന്, പുഴ സംരക്ഷിക്കാനും, പുഴ കരകവിഞ്ഞ് റോഡിൽ കയറാതിരിക്കാനും, എസ് കെ പൊറ്റക്കാട് സ്മാരകം, മുക്കം കടവ് പാലവും ചേർന്ന് ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനും, ദീർഘവീക്ഷണത്തോടെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് നട്ടുപിടിപ്പിച്ച മുളക്കൂട്ടം നശിപ്പിച്ചതിൽ പ്രതിഷേധിച്ചത്. പുത്രശ്ശേരി വിനോദ് എന്നകോൺട്രാക്ടറുടെ നേതൃത്വത്തിൽ,കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിത് ഒളകരയുടെ ഒത്താശയോടെ, ജെസിബി ഉപയോഗിച്ച് നശിപ്പിച്ചതായി എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു., തെളിവുകൾ സഹിതം ചൂണ്ടിക്കാണിച്ചിട്ടും, ഇടതുപക്ഷ മുന്നണി മെമ്പർമാർ രേഖാമൂലം പരാതി നൽകിയിട്ടും നിയമനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്, ഇടതുപക്ഷ മുന്നണി മെമ്പർമാർ വെള്ളിയാഴ്ച്ച രാവിലെ മുതൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധം അറിയിച്ചത്. രാവിലെ 10 മണിക്ക് തന്നെപഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി എന്നിവരോട്, തങ്ങളുടെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് ആരാഞ്ഞപ്പോൾ, ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ധിക്കാരപരമായ സമീപനമാണ് പ്രസിഡന്റ് സ്വീകരിച്ചതായി അവർ കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ റോഡുകൾ പൊളിഞ്ഞതുമായി ബന്ധപ്പെട്ട പരാതിയിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. കോൺടാക്ട് മാരുമായി ഒത്തു കളിച്ചു കാരശ്ശേരിയുടെ വികസനങ്ങൾ ഒന്നൊന്നായി നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്, പൊതുമുതൽ നശിപ്പിച്ച വർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം ക്രിമിനൽ കേസെടുക്കണമെന്നും, നഷ്ടപരിഹാരംഈടാക്കണമെന്നും എൽഡിഎഫ് മെമ്പർമാർ ആവശ്യപ്പെട്ടു, സമരം പാർലമെന്ററി പാർട്ടി ലീഡർ കെ പി ഷാജി ഉദ്ഘാടനം ചെയ്തു, എം ആർ സുകുമാരൻ അധ്യക്ഷനായി, കെ ശിവദാസൻ,കെകെ നൗഷാദ്, ഇ പി അജിത്ത്, ജിജിതാ സുരേഷ്, സിജി സിബി, ശ്രുതി കമ്പളത്ത് എന്നിവർ സംസാരിച്ചു, സമരം നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എൽഡിഎഫ് കെ പി വിനു, ശ്രീകുമാർ പാറത്തോട്, അബ്ദു തരിപ്പയിൽ, എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു ,നിയമനട സ്വീകരിക്കാത്ത പക്ഷം വൻ ബഹുജന പ്രക്ഷോഭം ഇക്കാര്യത്തിൽ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് മെമ്പർമാർ അറിയിച്ചു.

Follow us on :

More in Related News