Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 19:56 IST
Share News :
കോഴിക്കോട്: കായലം ഫുട്ബാൾ പ്രീമിയർ ലീഗ് സീസൺ 4 യംഗ് സ്റ്റാർ കായലം ജേതാക്കളായി.
ഫൈനലിൽ മിന്നും താഴ് വാരത്തെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് യംഗ് സ്റ്റാർ കപ്പിൽ മുത്തമിട്ടത്.ആവേശകരമായ ഫൈനൽ മത്സരത്തിൽ ഗോൾ രഹിത സമനിലയായതിനാൽ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.ലെജൻസ് ഫുട്ബാളിൽ ഗ്രീൻ വാലി കായലം ജേതാക്കളായി.പാലടൻസ് എഫ് സി റണ്ണറപ്പായിമൂന്ന് ദിവസങ്ങളിലായി നടന്ന കായലം ഫുട്ബാൾ പ്രീമിയർ ലീഗിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി, മെഡി: കോളേജ് പോലീസ് അസി.കമീഷണർ എ. ഉമേഷ് എന്നിവർ വിശിഷ്ടാതിഥികൾ ആയി.
ഇ.സി മുഹമ്മദ്, സന്തോഷ്കുമാർ പുത്തലത്ത്, സി.എം സദാശിവൻ, മുഹമ്മദ് കോയ കായലം, ശങ്കരനാരായണൻ, പ്രദീപ് കുമാർ ചാലങ്ങൽ,അരവിന്ദാക്ഷൻ, ഒ.എം റഷീദ്,
കുവ്വിൽ ബാലക്കുറുപ്പ് കോയ കറുത്തേടത്ത്
കുഞ്ഞിമുഹമ്മദ് വി. എംലത്തീഫ് പുല്ലിൽ, ദിപിൻ ഒഞ്ഞപുറത്ത്,അബ്ബാസ് കെ സംസാരിച്ചു.കുന്ദമംഗലം ബ്ലോക്ക് കേരളോത്സവം ഫുട്ബാളിൽ ജേതാക്കളായ കാസ്ക് കായലം ടീം അംഗങ്ങളെയും, കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാ കായിക പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.