Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽഡിഎഫ് റാലി നാളെ മുക്കത്ത് : മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

05 Nov 2024 22:14 IST

UNNICHEKKU .M

Share News :




 മുക്കം: ഇടത്പക്ഷ ജനാധിപത്യ മുന്നണി തിരുവമ്പാടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യൻ മൊകേരിയുടെ വിജയത്തിനായുള്ള എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് റാലി നാളെ വൈകുന്നേരം 3 മണിക്ക് മുക്കത്ത് നടക്കുമെന്ന് എൽഡിഎഫ് മണ്ഡലം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടക്കുന്ന റാലിയില്‍ എല്‍ ഡി എഫ് നേതാക്കളായ ടി പി രാമകൃഷ്ണന്‍ എം എല്‍ എ,പി സന്തോഷ് കുമാര്‍ എം പി, ലിൻ്റോ ജോസഫ് എം എല്‍ എ , സ്റ്റീഫന്‍ ജോര്‍ജ്ജ്, വി കുഞ്ഞാലി, മുക്കം മുഹമ്മദ് എന്നിവർ സംസാരിക്കും.മുക്കം സ്റ്റാര്‍ ഹോട്ടലിനടുത്തായി പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. സത്യന്‍ മൊകേരിയുടെ വിജയത്തിനായി വ്യത്യസ്ഥങ്ങളായ പ്രചരണങ്ങള്‍ നടന്നുവരികയാണ്. 18 മേഖലകളില്‍ 178 ബൂത്ത് കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രചരണത്തിന്റെ ഭാഗമായി പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചു. സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചരണം മണ്ഡലത്തില്‍ വന്‍ ജനമുന്നേറ്റമായി മാറി. രണ്ടുതവണ ജയിച്ചിട്ടും ഒരു വികസന പ്രവര്‍ത്തനത്തിലും ശ്രദ്ധിക്കാതെ മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ച രാഹുല്‍ ഗാന്ധിക്കും യു ഡി എഫിനും എതിരായി വലിയ ജനവികാരം നിലനില്‍ക്കുന്നു. പ്രധാന മന്ത്രിയാകും എന്ന് പ്രചരിപ്പിച്ചാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. അത്തരം ഒരു സാഹചര്യവുമില്ലാതെ ജയിപ്പിച്ച ജനങ്ങളെ വഞ്ചിച്ച് രാജിവെക്കുകയും പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയാക്കുകയും വഴി തുടര്‍ന്നും അവഗണന തന്നെയാകും ഫലം. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന, നാട്ടുകാരനായ സത്യന്‍ മൊകേരിയെ വിജയപ്പിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും

റാലിയില്‍ പങ്കെടുക്കുന്നവര്‍ അഭിലാഷ് ജംഗ്ഷനിലും മുക്കം പാലം, മുക്കു കടവ് പാലം എന്നിവയുടെ സമീപം ഇറങ്ങി ചെറു പ്രകടനങ്ങളായി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് എല്‍ ഡി എഫ് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

Follow us on :

More in Related News