Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘കൊല്ലപ്പെട്ട രേണുകസ്വാമി സമൂഹത്തിന് ഭീഷണി’; നടൻ ദർശൻ

27 Nov 2024 16:43 IST

Shafeek cn

Share News :

ബെംഗളൂരു: തെലുഗു സൂപ്പർ നടൻ ദർശൻ തൂഗുദീപയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ രേണുകസ്വാമി സമൂഹത്തിന് വലിയ ഭീഷണിയായിരുന്നുവെന്ന് നടൻ ദർശൻ കോടതിയിൽ. വധക്കേസിൽ നാല് മാസമായി ജയിലിൽ കഴിയുകയായിരുന്ന ദർശൻ കർണാടക ഹൈക്കോടതിയിലാണ് അഭിഭാഷകർ മുഖേന ഇക്കാര്യം അറിയിച്ചത്. തങ്ങൾ കൊലചെയ്ത രേണുകസ്വാമി നടി പവിത്ര ഗൗഡക്കു മാത്രമല്ല മറ്റു സ്ത്രീകൾക്കും നഗ്നചിത്രങ്ങൾ അയച്ച് അനാദരവ് കാണിക്കാറുണ്ടെന്നും നടൻ കോടതിയെ അറിയിച്ചു.

ദർശന്റെ പേര് രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്നതു മുതൽ നിഷേധാത്മകമായ രീതിയിലാണ് ദർശനെ മാധ്യമങ്ങൾ ചിത്രീകരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.


ദർശന് ഹൈക്കോടതി 2024 ഒക്ടോബറിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നടി പവിത്ര ഗൗഡയുടെ വലിയ ആരാധകനായ രേണുകസ്വാമി അവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്നാണ് നടി ദർശനെ സമീപിക്കുന്നത്. ദർശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും മറ്റു 15 പേരും ഈ കേസിൽ കൂട്ടുപ്രതികളാണ്. രേണുകസ്വാമിയുടെ മൃതദേഹം ബംഗളൂരുവിലെ കാമാക്ഷിപാളയിൽ കണ്ടെത്തിയത് ജൂൺ ഒമ്പതിനാണ്. കൊല്ലപ്പെടുമ്പോൾ രേണുകസ്വാമിയുടെ ഭാര്യ അഞ്ച് മാസം ഗർഭിണിയായിരുന്നു. അതേസമയം കൊല്ലപ്പെട്ട രേണുകസ്വാമിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കടുത്ത പീഡനവും രക്തസ്രാവവും മൂലമാണ് മരണം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരുന്നു.

Follow us on :

More in Related News